പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ തൊഴിലാളിക ൾക്ക് സൂര്യാഘാതം ഏൽക്കുന്നത് തടയുന്നതിന് തൊഴിൽ സമയം പുനക്രമീകരിച്ചു. 2023 മാർച്ച് 2 മുതൽ ഏപ്രിൽ 30 വരെയാണ് ക്രമീകരണം. 1958 ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ 24, 25 വ്യവസ്ഥകൾ പ്രകാരമാണ് ലേബർ കമ്മിഷണറുടെ ഉത്തരവ്.
പകൽ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചക്ക് 12 മണി മുതൽ 3 മണി വരെ വിശ്രമം ആയിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഉള്ള സമയത്തിനുള്ളിൽ 8 മണിക്കൂർ ആയി നിജപ്പെടുത്തി.
ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന തരത്തിലും പുന:ക്രമീക രിച്ചു.സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള, സൂര്യാഘാതത്തിന് സാധ്യത ഇല്ലാത്ത മേഖലകൾക്ക് ഈ ഉത്തരവ് ബാധകമല്ല.