Summer rain 2/03/24: വേനൽ ചൂടിന് ആശ്വാസമായി മുംബൈയിൽ മഴ എത്തി
ഓരോ ദിവസവും കൂടി വരുന്ന വേനൽ ചൂടിന് ആശ്വാസമായി മുംബൈയിൽ ഇന്നലെ മഴ ലഭിച്ചു. സാധാരണയായി മുംബൈയിൽ മാർച്ച് മാസത്തിൽ മഴ ലഭിക്കാറില്ല. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സമയത്താണ് മുംബൈയിൽ മഴ ലഭിക്കാറുള്ളത്. സൗത്ത് മുംബൈ, അന്ധേരി, ബാന്ദ്ര കുർള കോംപ്ലക്‌സ്, ബോറിവാലി തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചില്ലെങ്കിലും ചൂടിന് ആശ്വാസമായിരുന്നു ഇന്നലെ പെയ്ത മഴ.
മഹാരാഷ്ട്രയിലെ കല്യാൺ, താനെ, പാൽഘർ എന്നിവിടങ്ങളിലും മിതമായ മഴ ലഭിച്ചുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അപ്രതീക്ഷിതമായ മഴ ലഭിച്ചത് കടുത്ത ചൂടിന് ഒരു ആശ്വാസമാണെങ്കിലും, പതിവില്ലാത്ത കാലാവസ്ഥ ആയതിനാൽ തന്നെ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മുംബൈ നൗകാസ്റ്റ് എന്ന കാലാവസ്ഥാ പ്രവചന കേന്ദ്രം അവരുടെ അക്കൌണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ടു.
Your article helped me a lot, is there any more related content? Thanks!