വേനൽക്കാലത്ത് ആരോഗ്യ സംരക്ഷണം എല്ലാവരുടെയും പ്രധാന പ്രശ്നമാണ്. ഓരോ വർഷം കഴിയുമ്പോഴും ചൂട് കൂടിക്കൂടി വരികയാണ്. ചില ജില്ലകളിൽ നാൽപ്പതിന് മുകളിലാണ് താപനില. ഇത്തരം സാഹചര്യത്തിൽ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വളരെ അത്യാവശ്യമാണ്. വെള്ളം നന്നായി കുടിക്കുക. ശരീരത്തിലെ ജലാംശം നിലനിർത്താൻ ഇത് അത്യാവശ്യമാണ്.
ചൂടുകാലത്ത് ആരോഗ്യം നിലനിർത്താൻ ചില ഭക്ഷണങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് നല്ലതാണ്. അത്തരം ഭക്ഷണങ്ങളിൽ ചിലതാണ് ചായ,കോഫി, മദ്യം എന്നിവ. ഇവ അധികം കഴിക്കുന്നത് ശരീരത്തിലെ ജലാംശ നഷ്ടപ്പെടുന്നതിന് കാരണമാകുന്നു അപ്പോൾ (ഡീഹൈഡ്രേഷൻ) നിർജലീകരണം ഉണ്ടാവുന്നു.
ധാരാളമടങ്ങിയ ഭക്ഷണം കഴിക്കുക. ധാരാളം ഫ്രൂട്ട്സ് കഴിക്കുക. ഡാർക്ക് ചോക്ലേറ്റിൽ മിൽക്ക് ചോക്ലേറ്റ് വൈറ്റ് ചോക്ലേറ്റ് എന്നിവയെ അപേക്ഷിച്ച് കഫീൻ കൂടുതലാണ്. ഡാർക്ക് ചോക്ലേറ്റ് വലിയ അളവിൽ കഴിക്കുന്നത് ഹൃദയമിടിപ്പ്, വയറിളക്കം, അസ്വസ്ഥത, നിർജലീകരണം എന്നിവയ്ക്ക് കാരണമാകും.