വേനലിന് അന്ത്യം കുറിച്ച് സുഹൈൽ നക്ഷത്രം

വേനലിന് അന്ത്യം കുറിച്ച് സുഹൈൽ നക്ഷത്രം

വേനലിന് അന്ത്യം കുറിച്ച് സുഹൈൽ നക്ഷത്രം. ഇന്നലെ പുലർച്ചെ 5.20ന് യുഎഇ ആകാശത്ത് അൽ ഐനിൽ സുഹൈൽ താരത്തെ കണ്ടു. എക്‌സിലെ ഒരു പോസ്റ്റിൽ, എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റിയിലെ അംഗമായ തമീം അൽ-തമീമി ഫോട്ടോ പങ്കിട്ടു.

നക്ഷത്രം പ്രത്യക്ഷപ്പെട്ടതിനു ശേഷം താപനില പെട്ടെന്ന് കുറയില്ലെങ്കിലും, രാത്രികാല താപനില ക്രമേണ കുറയാൻ തുടങ്ങും, ഇത് കാലാവസ്ഥയിലെ മാറ്റത്തിൻ്റെ ആദ്യ സൂചനകളെ സൂചിപ്പിക്കുന്നു.

ഓഗസ്റ്റ് 24 മുതൽ പുലർച്ചെയാണ് സുഹൈലിനെ ആദ്യം ദൃശ്യമായതെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ.

സുഹൈലിൻ്റെ ഉദയത്തിനു ശേഷം ഋതുക്കൾ എങ്ങനെയാണ് മാറുന്നത്?

തീവ്രമായ വേനൽക്കാലത്തിനും തണുത്ത താപനിലയ്ക്കും ഇടയിൽ ഏകദേശം 40 ദിവസത്തെ പരിവർത്തന കാലയളവ് ഉണ്ടാകും. ഒക്ടോബർ പകുതിയോടെ, കാലാവസ്ഥ ക്രമേണ സ്ഥിരത കൈവരിക്കും. സുഹൈലിൻ്റെ ഉദയത്തിനു ശേഷം ഏകദേശം 100 ദിവസങ്ങൾക്ക് ശേഷമാണ് തണുപ്പുകാലം ആരംഭിക്കുന്നത്

‘യമനിലെ നക്ഷത്രം’ എന്നറിയപ്പെടുന്ന സുഹൈലിന് അറബ് പാരമ്പര്യത്തിൽ സുപ്രധാനമായ സ്ഥാനമുണ്ട്. അതിൻ്റെ രൂപഭാവം അതുല്യമായ ‘ദുരൂർ’ കലണ്ടറുമായി യോജിപ്പിക്കുന്നു, ഇത് വർഷത്തെ വ്യത്യസ്ത ഘട്ടങ്ങളായി വിഭജിക്കുന്നു, ഓരോന്നിനും നൂറ് ദിവസങ്ങൾ.

ഉത്തരാര്‍ധ ഗോളത്തില്‍ ഋതുമാറ്റത്തിന്റെ ലക്ഷണമാണ് സുഹൈല്‍ നക്ഷത്രത്തിന്റെ ഉദയം. നിലവില്‍ ഭൂമിയുടെ ഉത്തരാര്‍ധ ഗോളത്തില്‍ വേനല്‍ക്കാലമാണ്. കേരളവും മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളും ഗള്‍ഫ് രാജ്യങ്ങളും ഉത്തരാര്‍ധ ഗോളത്തിലാണ്. കേരളത്തില്‍ ആദ്യം കാലവര്‍ഷം എത്തിയതോടെയാണ് വേനല്‍മാറി മഴ ലഭിച്ചത്.

സുഹൈല്‍ നക്ഷത്രം ദക്ഷിണ ആകാശഗോളത്തിലെ ഒരു നക്ഷത്ര സമൂഹമായ കാനിസ് മേജറിലെ (Canis Major) രണ്ടാമത്തെ വലിയ നക്ഷത്രമാണിത്. ഏറ്റവും തിളക്കമുള്ള നക്ഷത്രം സിറിയസ് ആണ്. Canopus Star എന്നാണ് സുഹൈല്‍ നക്ഷത്രം അറിയപ്പെടുന്നത്. രാത്രി ആകാശത്ത് തിളക്കമുള്ള നക്ഷത്രമായി സുഹൈലിനെ കാണാം. ഭൂമിയില്‍ നിന്ന് 310 പ്രകാശവര്‍ഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. 27 ദശലക്ഷം വര്‍ഷം പഴക്കമുള്ളതാണ് Canis Major ഈ നക്ഷത്രസമൂഹം.

രണ്ടാം നൂറ്റാണ്ടില്‍ ടോളമിയുടെ 48 നക്ഷത്ര രാശികളില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. വലിയ നായ എന്നാണ് കാനിസ് മേജര്‍ എന്ന പദത്തിന്റെ ലാറ്റിന്‍ അര്‍ഥം. ഈ നക്ഷത്ര സമൂഹത്തെ കൂട്ടിയോജിപ്പിച്ചാല്‍ ഒരു നായ നില്‍ക്കുന്ന രൂപമാണ് ലഭിക്കുക. ക്ഷീരപഥവും കാനിസ് മേജറിലൂടെയാണ് കടന്നുപോകുന്നത്.

കാലാവസ്ഥയില്‍ എന്തു സംഭവിക്കും


സുഹൈല്‍ നക്ഷത്രം ഉദിച്ചാല്‍ കാലാവസ്ഥാ മാറ്റമുണ്ടാകുമെന്നാണ് അറേബ്യന്‍ കാലാവസ്ഥാ നിരീക്ഷകരും പറയുന്നത്. ഋതുമാറ്റത്തിന് ഭൂമിയുടെയും സൂര്യന്റെയും സ്ഥാനമാറ്റം കാരണമാകുന്നുണ്ട്. ഭൂമിയില്‍ നിന്ന് നോക്കുന്നയാള്‍ക്ക് ഭൂമിയു കറങ്ങി എവിടെയെത്തി എന്ന് അറിയാനുള്ള വഴി സൂര്യന്റെയോ മറ്റു നക്ഷത്രങ്ങളുടെയോ സ്ഥാനം എവിടെ എന്ന് നിരീക്ഷിക്കുക മാത്രമാണ് വഴി. ഉദാഹരണത്തിന് ബസില്‍ പോകുന്നയാള്‍ സ്ഥലം എത്തിയോ എന്നറിയാന്‍ ബസിന്റെ വിന്‍ഡോ ഷട്ടര്‍ തുറന്ന് നോക്കുന്നതുപോലെ. മറ്റു നക്ഷത്ര സമൂഹങ്ങളുടെ സാന്നിധ്യം കാണുന്നത് അഥവാ നക്ഷത്രം ഉദിക്കുന്നത് ഭൂമിയിലുള്ള നാം അവിടെ കറങ്ങി എത്തുന്നത് കൊണ്ടാണ്.

ഭൂമി സൂര്യനില്‍ നിന്ന് അകലം മാറുന്നത് അനുസരിച്ചാണ് ഭൂമിയിലെ ഋതുക്കള്‍ (സീസണ്‍) മാറുന്നത്. സോളാര്‍ റേഡിയേഷനാണ് നമ്മുടെ കാലാവസ്ഥയെ നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. ഭൂമിയുടെ സാങ്കല്‍പിക അച്ചുതണ്ടിലെ 23.5 ഡിഗ്രി ചെരിവാണ് ഭൂമിയില്‍ കാലാവസ്ഥയുണ്ടാക്കുന്നതും.

തുലാദി വിഷുവം വരെ സുഹൈല്‍ കാണാം


സുഹൈല്‍ നക്ഷത്രം ഓഗസ്റ്റ് 24ന് ഉദിക്കും. സെപ്റ്റംബര്‍ 23 ന് തുലാദി വിഷുവം (Autumnal Equinox) വരെ ഇത് ആകാശത്ത് ദൃശ്യമാകും. ഈ സമയം സൂര്യപ്രകാശം നേരിട്ട് ഭൂമധ്യരേഖാ പ്രദേശത്ത് പതിക്കുന്ന സമയമാണല്ലോ. കഴിഞ്ഞ മാര്‍ച്ചിലെ മഹാ വിഷുവത്തെ കുറിച്ചുള്ള പോസ്റ്റ് വായിച്ചാല്‍ കൂടുതല്‍ വ്യക്തമാകും. വിഷുവം നടക്കുമ്പോള്‍ ഉത്തര, ദക്ഷിണ അര്‍ധ ഗോളങ്ങളില്‍ സൂര്യപ്രകാശം തുല്യ അളവിലാണ് ലഭിക്കുക. ഓഗസ്റ്റ് 24 മുതല്‍ സുഹൈല്‍ നക്ഷത്രം ഉദിക്കുമെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കല്‍ സൊസൈറ്റി ചെയര്‍മാന്‍ ഇബ്രാഹീം അല്‍ ജര്‍വാന്‍ പറഞ്ഞു.

കാലാവസ്ഥാ പരിവര്‍ത്തന കാലം
ചൂടില്‍ നിന്ന് ശൈത്യത്തിലേക്കുള്ള കാലാവസ്ഥാ പരിവര്‍ത്തന കാലം (Transitional weather ) തുടങ്ങുന്നത് ഓഗസ്റ്റ് 24 ഓടെയാണ്. ഇതിന് അറബികള്‍ ‘സുഫ്‌രിയ’ എന്നാണ് വിളിക്കുന്നത്. തീവ്രമായ ഉഷ്ണക്കാലത്തിന്റെയും തണുത്ത ശൈത്യകാലത്തിന്റെയും ഇടയിലുള്ള കാലയളവാണിത്.

ഓക്ടോബര്‍ പകുതിയോടെ കാലാവസ്ഥ സ്ഥിരമായ തണുപ്പിലേക്ക് എത്തും. ഈ കാലാവസ്ഥയെയാണ് അറബികള്‍ ‘വസം’ എന്നു വിളിക്കുന്നത്.

ശൈത്യകാലത്തിന് 100 ദിവസം
സുഹൈല്‍ നക്ഷത്രം ഉദിച്ച് 100 ദിവസം കഴിയുമ്പോഴാണ് ശൈത്യകാലം തുടങ്ങുക. എന്നാല്‍ ഓഗസ്റ്റ് 24 മുതല്‍ രാത്രി താപനിലയില്‍ കുറവ് അനുഭവപ്പെടും. പരമ്പരാഗത അറബി കലണ്ടറായ ദുറൂറില്‍ സുഹൈല്‍ നക്ഷത്രത്തെ പ്രതിപാദിക്കുന്നുണ്ട്. യമനിന്റെ നക്ഷത്രം എന്നും സുഹൈല്‍ അറിയപ്പെടാറുണ്ട്.

കേരളത്തില്‍ മഴ കനക്കുമോ?


സുഹൈല്‍ നക്ഷത്രം ഉദിക്കുന്നതോടെ ഇന്ത്യന്‍ മണ്‍സൂണിന്റെ വിടവാങ്ങല്‍ സൂചനയാണ് നല്‍കുക. ഉത്തരേന്ത്യയിലും മറ്റും (ഉയര്‍ന്ന അക്ഷാംശ രേഖാ പ്രദേശങ്ങളില്‍) നിന്ന് കാലവര്‍ഷം വിടവാങ്ങാനുള്ള തയാറെടുപ്പുകള്‍ നടത്തും. ഈ മേഖലയിലെ കാലവര്‍ഷക്കാറ്റിന്റെ ശക്തി ദുര്‍ബലമാകുകയും തെക്കന്‍ ഇന്ത്യയില്‍ കാലാവര്‍ഷം സജീമാകുകയും ചെയ്യും.

അറബികള്‍ ‘കൗസ്’ എന്നു വിളിക്കുന്ന ഈര്‍പ്പം കൂടിയ കാറ്റ് ഒമാനിലെ ഹജര്‍മലനിരകളില്‍ മഴ നല്‍കും. യു.എ.ഇ, ഒമാന്‍ രാജ്യങ്ങളുടെ കിഴക്കന്‍ പര്‍വത താഴ് വരകളില്‍ ഈ കാറ്റ് മഴ നല്‍കും. ഇന്ത്യയിലെ കാലാവര്‍ഷ കാറ്റിന് സമാനമായ കാറ്റാണിത്.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment