Qatar weather 21/03/25 : ഖത്തറിൽ കാലാവസ്ഥ മാറ്റം ; മെയ് പകുതി വരെ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പ്
ഖത്തറിൽ മെയ് മാസം പകുതി വരെ കാലാവസ്ഥ പ്രവചനാതീതമാണെന്നും പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥ മാറ്റങ്ങൾ (Sudden Weather changes ) നേരിടാൻ ജനങ്ങൾ തയ്യാറെടുക്കണമെന്നും മുന്നറിയിപ്പ്. ഖത്തർ ഇപ്പോൾ അൽ സരയാത്ത് ( Al-Sarayat season) എന്ന കലാവസ്ഥ സീസണിലേക്ക് മാറുകയാണ്. മാർച്ച് അവസാനം മുതൽ മെയ് പകുതി വരെയാണ് ഈ കാലാവസ്ഥ സീസൺ നീണ്ടുനിൽക്കുക.
അൽ സരയാത്ത് (Al-Sarayat season) സീസണിൽ സാധാരണ പെട്ടെന്ന് ഉണ്ടാകുന്ന മഴ, കാറ്റ്, ഇടിമിന്നൽ മുൻകൂട്ടി പ്രവചിക്കുക പ്രയാസകരമാണ്. Convective Clouds മേഘങ്ങൾ വേഗത്തിൽ രൂപപ്പെടുകയും തുടർന്ന് ശക്തമായ മഴ ലഭിക്കുകയും ചെയ്യും. ഇത്തരം മേഘങ്ങളിൽ നിന്ന് അതിശക്തമായ മിന്നൽ ഉണ്ടാകും. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി ( Qatar Civil Aviation Authority ) അറിയിച്ചു.
ഈ സീസണിൽ പെട്ടെന്ന് പൊടിക്കാറ്റും ഉണ്ടാകാറുണ്ട്. ഗണ്യമായ പരിമിതമായ പ്രദേശങ്ങളെയാണ് കാലാവസ്ഥ വാർത്തകൾ ബാധിക്കുന്നത്. ശക്തമായുള്ളപ്പോൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. മഴയുള്ളപ്പോൾ വെള്ളക്കെട്ടുകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അത്യാവശ്യമല്ലാത്തവർ വാഹനവുമായി പുറത്തിറങ്ങരുത്. കാറ്റ് ശക്തമാക്കുന്നതിനാൽ വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കണം.

മെയ് പകുതി വരെ പുറത്ത് നടത്തുന്ന പരിപാടികൾ കാലാവസ്ഥ മുൻകൂട്ടി മനസ്സിലാക്കി മാത്രം പ്ലാൻ ചെയ്യണം. പ്രളയ സാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർ മഴ ശക്തമാകുമ്പോൾ പ്രളയ മുന്നറിയിപ്പ് പ്രകാരം പ്രവർത്തിക്കണം. ഏജൻസികൾ നൽകുന്ന കാലാവസ്ഥ മുന്നറിയിപ്പുകൾ ( Weather authorities recommend staying updated with forecasts during this period, as conditions can change with little warning) സ്ഥിരമായി മനസ്സിലാക്കുകയും വേണമെന്ന് Qatar Civil Aviation Authority യുടെ Meteorology Department അറിയിച്ചു.
Tag : The Qatar Civil Aviation Authority’s Meteorology Department has issued a public advisory as the region prepares for sudden fast-changing weather patterns bringing short lived developing convective clouds that can quickly transform into intense thunderstorms.