ഡാളസ് കേരള അസോസിയേഷൻ ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു

ഡാളസ് കേരള അസോസിയേഷൻ ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു

പി പി ചെറിയാൻ

കേരള അസോസിയേഷൻ ഓഫ് ഡാളസ് സെപ്റ്റംബർ 14 ശനിയാഴ്ച രാവിലെ 10 മണിക്ക് മാർത്തോമാ ഇവൻറ് സെന്റർ ഫാർമേഴ്സ് ബ്രാഞ്ചിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ആഗസ്റ്റ് 25ന് അസോസിയേഷൻ കോൺഫറൻസ് ഹാളിൽ വച്ച് നടത്തപ്പെട്ട വോളണ്ടിയേഴ്സ് മീറ്റിങ്ങിലാണ് ഓണാഘോഷ പരിപാടികളുടെ കിക്കോഫ് സംഘടിപ്പിച്ചത്.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ പരമാവധി കുറച്ചുകൊണ്ടാണ് ഇപ്രാവശ്യത്തെ ഓണ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതെന്നു പ്രസിഡണ്ട് പ്രദീപ് നാഗനൂലിൽ പറഞ്ഞു. കേരള അസോസിയേഷന്റെ ആദ്യകാല പ്രവർത്തകരായ ഐ വർഗീസിനും എബ്രഹാം മാത്യുവിനും ഫ്ളയറിന്റെ കോപ്പി നൽകിക്കൊണ്ടാണ് പ്രസിഡൻറ് കിക്കോഫ് നിർവഹിച്ചത്.

മെമ്പർഷിപ്പ് ഡയറക്ടർ വിനോദ് ജോർജ് ആണ് വളണ്ടിയേഴ്സ് കോർഡിനേറ്റർ ആയി പ്രവർത്തിക്കുന്നത്. വോളണ്ടിയേഴ്‌സിന്റെ ചുമതലകളെ കുറിച്ചും ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഓണം പ്രോഗ്രാം ചീഫ് കോർഡിനേറ്റർ ബോബൻ കൊടുവത്ത് ഐ സി ഇ സി പ്രസിഡണ്ട് ഷിജു അബ്രഹാം ഇപ്രാവശ്യത്തെ ഓണം ഗ്രാൻഡ് സ്പോൺസർമാരായ ഗ്രേസ് ഇൻഷുറൻസ് എം ഡി ജിൻസ് മടമന, ലോയൽ ട്രാവൽസ് ബിജു തോമസ് എന്നിവർ അസോസിയേഷന്റെ മുൻകാല പ്രവർത്തകരായിരുന്നു. അസോസിയേഷൻന്റെ എല്ലാ പ്രവർത്തനങ്ങൾക്കും കൂടെ ഉണ്ടാകും എന്ന് ഇരുവരും ഉറപ്പു നൽകി.

അസോസിയേഷൻ ഭാരവാഹികളായ ജെയ്സി ജോർജ് ,ബേബി കൊടുവത്ത് ,സാബു മാത്യു രാജൻ ഐസക്ക് സിജു വി ജോർജ് ,ജിജി സ്‌കറിയ പി സി മാത്യൂ തുടങ്ങിയവരും പരിപാടിയിൽ സംബന്ധിച്ചു. അസോസിയേഷൻ ആർട്സ് ക്ലബ് ഡയറക്ടർ സുഭി ഫിലിപ്പ് പരിപാടിയുടെ മോഡറേറ്ററായിരുന്നു ട്രഷറർ ദീപക് നായർ എല്ലാവർക്കും നന്ദി പ്രകടിപ്പിച്ചു.

യുഎസ് മലയാളി വാർത്തകൾ അറിയാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment