കുറച്ചുദിവസത്തെ ഇടവേളക്കുശേഷം തെക്കൻ കേരളത്തിൽ വീണ്ടും വേനൽ മഴ സജീവമായി. മെറ്റ്ബീറ്റ് വെതർ ഫോർകാസ്റ്റിൽ സൂചിപ്പിച്ചിരുന്നത് പോലെ ഇന്ന് ഉച്ചയ്ക്ക് ശേഷം ഇടുക്കി, കോട്ടയം, പത്തനംതിട്ട , കൊല്ലം ജില്ലകളിൽ മഴ പെയ്തു തുടങ്ങി. ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഈരാറ്റുപേട്ടയിലും ശക്തമായ മഴയാണ് പെയ്തത്.
അടുത്ത രണ്ടു മണിക്കൂറിൽ മഴ പ്രതീക്ഷിക്കുന്ന പ്രദേശങ്ങൾ ഇവയാണ്. (Valid upto 24/03/23: 6 pm)
എരുമേലി, കാഞ്ഞിരപ്പള്ളി, കൂട്ടിക്കാനം, റാണി, കോടനാട്, ഈരാറ്റുപേട്ട, പാല, മുട്ടം,
തൊടുപുഴ , അടിമാലി, , വാഗമൺ , കട്ടപ്പന, രാജക്കാട് , തെന്മല, പുനലൂർ, മൂവാറ്റുപുഴ, പള്ളിവാസൽ തുടങ്ങിയ പ്രദേശങ്ങളിൽ ഇടിയോടുകൂടിയുള്ള മഴയോ മണിക്കൂറിൽ 30 കിലോമീറ്റർ വരെയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് Metbeat Weather അറിയിച്ചു.
Nowcast Update on 5:30 pm
മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് , കാളികാവ്, അമരമ്പലം,
കോഴിക്കോട് ജില്ലയിലെ പുതുപ്പാടി, അടിവാരം,ഈങ്ങാപ്പുഴ , താമരശ്ശേരി
ഇടുക്കി, കോതമംഗലം നേര്യമംഗലം കൊല്ലം കൊട്ടാരക്കര , അടൂര് , പത്തനാപുരം,
തമിഴ്നാട്ടിലെ കോയമ്പത്തൂർ അവിനാശി, ഉക്കടം , ഗാന്ധിപുരം, പൂനൂര് പല്ലടം തിരുപ്പൂര് ,സോമാനൂര്, മേട്ടുപ്പാളയം , കോത്തഗിരി, എന്നിവിടങ്ങളിലും ഇടിയോട് കൂടെ മഴക്ക് സാധ്യത.