തിരുവനന്തപുരത്ത് കടൽക്ഷോഭം; വീടുകളിൽ വെള്ളം കയറി, ആലപ്പുഴയിൽ കടൽ വീണ്ടും ഉൾവലിഞ്ഞു

തിരുവനന്തപുരത്ത് കടൽക്ഷോഭം; വീടുകളിൽ വെള്ളം കയറി, ആലപ്പുഴയിൽ കടൽ വീണ്ടും ഉൾവലിഞ്ഞു

ആലപ്പുഴ പുറക്കാട് കടൽ വീണ്ടും ഉൾവലിഞ്ഞു. തീരത്ത് നിന്ന് 25 മീററോളമാണ് ഇന്ന് രാവിലെ ഉൾവലിഞ്ഞത്. 100 മീറ്റർ പ്രദേശത്ത് ചെളിത്തട്ട് രൂപപ്പെട്ടു. 10 ദിവസം മുൻപ് ഉൾവലിഞ്ഞ സ്ഥലത്തിന് സമീപമാണ് കടലിൽ ഈ പ്രതിഭാസം കണ്ടത്. സ്വാഭാവികമായ പ്രതിഭാസമെന്ന് വിദഗ്ധർ. ചാകരയ്ക്ക് മുന്നോടിയായുള്ള സ്വാഭാവിക ഉൾവലിയലെന്നാണ് തീരവാസികൾ പറയുന്നതെങ്കിലും അന്തരീക്ഷത്തിലെ താപനില ഉയരുമ്പോൾ വേലിയിറക്കമുണ്ടായി കടൽ പിൻവലിയുന്നതായായാണ് വിദഗ്ധരുടെ അഭിപ്രായം.

തോട്ടപ്പള്ളി, അമ്പലപ്പുഴ, പുന്നപ്ര ഭാഗങ്ങളിലും പലതവണ ഈ പ്രതിഭാസം ഉണ്ടായിട്ടുണ്ട്.10 ദിവസം മുമ്പ് കടൽ ഉൾവലിഞ്ഞയിടത്തിനു സമീപമാണ് ഇന്ന് രാവിലെ 25 മീറ്റർ കടൽ ഉൾവലിഞ്ഞത്. 100 മീറ്ററോളം ഭാഗത്ത് ചെളിത്തട്ട് രൂപപ്പെട്ടിട്ടുണ്ട്. രാവിലെ 9 മണിയോടെയാണ് പ്രതിഭാസം ദൃശ്യമായത്.

പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് പത്ത് ദിവസം മുമ്പ് കടൽ ഉൾവലിഞ്ഞത്. മൂന്ന് ദിവസമെടുത്താണ് അന്ന് കടൽ പൂർവസ്ഥിതിയിലാകാൻ. ചെളി അടിഞ്ഞ് തീരത്തുറച്ച മത്സ്യ ബന്ധന ഉപകരണങ്ങൾ തീരത്തു നിന്ന് നീക്കം ചെയ്തു.
ഇങ്ങനെ ചെളി അടിയുന്നത് മത്സ്യത്തൊഴിലാളികളെയാണ് ഏറ്റവും അധികം ബാധിക്കുന്നത്.

അതേസമയം തിരുവനന്തപുരം കരിംകുളത്തെ ശക്തമായ കടൽക്ഷോഭം.പൂവാർ മുതൽ പൂന്തുറ വരെയുള്ള മേഖലയിൽ ശക്തമായ കടൽക്ഷോഭമാണ് അനുഭവപ്പെടുന്നത്. കരിങ്കുളം പഞ്ചായത്ത് മേഖലകളിലാണ് വീടുകളിൽ വെള്ളം കയറിയത്. ഉച്ചയ്ക്ക് രണ്ടു മണി മുതലാണ് വെള്ളം കയറി തുടങ്ങിയത്.കരയിൽ അടുപ്പിച്ച വള്ളങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പൊഴിയൂർ മേഖലയിലെ റോഡുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. ഇന്നലെ രാത്രി മുതലാണ് ഈ ഒരു പ്രതിഭാസം ഉണ്ടായതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കോഴിക്കോടും കടൽ ഉൾവലിഞ്ഞു. കോഴിക്കോട് നൈനാൻ വളപ്പിലാണ് കടൽ ഉൾവലിഞ്ഞത്. ഇപ്പോൾ വേലിയേറ്റം കുറഞ്ഞു വരികയാണ്. അതിനാൽ തന്നെ അപകടകരമായ സാഹചര്യം അല്ല ഇപ്പോൾ ഉള്ളത്.

metbeat news

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment