സൗദിയിലെ മിക്ക പ്രദേശങ്ങളിലും തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ സാധ്യത
സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും തിങ്കളാഴ്ച വരെ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മഴക്കൊപ്പം ഇടിമിന്നലിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
അതോടൊപ്പം, കടൽത്തീരങ്ങളിൽ കാറ്റും, പേമാരിയും, ആലിപ്പഴ വർഷവും, ഉയർന്ന തിരമാലകളും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം എന്നും എൻസിഎം.
മക്ക, അൽ-ബഹ, അസീർ, റിയാദ്, ഹായിൽ, മദീന എന്നീ പ്രവിശ്യകളിലെ നിരവധി പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ സാധ്യത. വടക്കൻ അതിർത്തികളിലും അൽ-ജൗഫ് മേഖലകളിലും മിതമായ മഴ ലഭിക്കുമെന്നും ncm നിരീക്ഷണത്തിൽ പറയുന്നു.