സൗദി അറേബ്യയില്‍ ശക്തമായ പൊടിക്കാറ്റ് തുടരും
സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ്. റിയാദില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ അന്തരീക്ഷം പൊടിപടലങ്ങള്‍ നിറഞ്ഞ അവസ്ഥയിലായിരുന്നു. തണുപ്പുകാലത്ത് നിന്ന് വേനല്‍ക്കാലത്തിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയായി വരുന്ന ദിവസങ്ങളിലും രാജ്യത്ത് വ്യപകമായി പൊടിക്കാറ്റ് വീശുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു.
പൊടിപടലങ്ങള്‍ ഉയര്‍ത്തുന്ന കാറ്റ് വീശുന്നതിനാല്‍ കാഴ്ച പരിമിതപ്പെടുത്തുമെന്നും വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. രാജ്യത്തുട നീളം വരും ദിവസങ്ങളില്‍ തന്നെ താപനില ക്രമേണ ഉയരാനാണ് സാധ്യതയെന്നും എല്ലായിടത്തും 10 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായി കഴിഞ്ഞെന്നും കേന്ദ്രം വ്യക്തമാക്കി. ഏപ്രില്‍ 20 വരെ കാലാവസ്ഥ അസ്ഥിരമായിരിക്കുമെന്നും കേന്ദ്രം അറിയിച്ചു.