saudi weather 06/01/25: ചെങ്കടലിനു മുകളിൽ ന്യൂനമർദം: കനത്ത മഴയെ തുടർന്ന് ജാഗ്രത
സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു. കനത്ത മഴയാണ് മദീനയില്‍ ലഭിച്ചത്. ജനുവരി 6 തിങ്കളാഴ്ച പുലര്‍ച്ചെ മദീന നഗരത്തിൽ ആലിപ്പഴ വർഷത്തോടും ഇടിമിന്നലോടും കൂടിയ ശക്തമായ മഴയാണ് ലഭിച്ചതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
ജിദ്ദയിലും മക്കയിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ മുതല്‍ സൗദിക്കു മുകളില്‍ അന്തരീക്ഷ അസ്ഥിരതയുണ്ട്. വടക്കന്‍ മേഖലയില്‍ നിന്ന് അന്തരീക്ഷത്തിന്റെ ഉയര്‍ന്ന മേഖലകളില്‍ ശൈത്യക്കാറ്റിന്റെ പ്രവാഹമാണ് മഴക്ക് കാരണമാവുന്നത്. ചെങ്കടലിനു മുകളിലായി ന്യൂനമര്‍ദവും രൂപപ്പെട്ടിട്ടുണ്ട്.
ഇതു മൂലമാണ് ഇടിമിന്നലോട് കൂടിയ മഴയുണ്ടാക്കുന്ന കൂമ്പാര മേഘങ്ങളുടെ രൂപീകരണത്തിനും ആലിപ്പഴ വര്‍ഷത്തിനും കാരണമായത് .
ഉംലൂജിലെ ജബല്‍ അല്‍ ലവാസിലും ഇന്നലെ ഉച്ചയ്ക്ക് ശേഷം മഴ ലഭിച്ചു. അല്‍ ജവാഫ് മേഖലയിലും മഴയുണ്ടാകും. മദീനയിലും, തബൂക്കിലും, അല്‍ ജവാഫിലും മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടാകും. വടക്കന്‍ അതിര്‍ത്തിയിലാണ് ആലിപ്പഴ വര്‍ഷം കൂടുക.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇടിമിന്നലുണ്ടാകുമെന്ന പ്രവചനങ്ങള്‍ക്കിടയില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിരിക്കുകയാണ് . വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള താഴ്‌വരകളും സ്ഥലങ്ങളും ഒഴിവാക്കാനും, പ്രത്യേകിച്ച് നീന്തലിനായി സുരക്ഷിതമായ സ്ഥലങ്ങളില്‍ തിരഞ്ഞെടുക്കാനും ആവശ്യപ്പെട്ടു.
ബുധനാഴ്ച വരെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇടിമിന്നലുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ടതിനാല്‍, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത നിര്‍ദ്ദേശങ്ങള്‍ ആളുകള്‍ ശ്രദ്ധിക്കണമെന്ന് സിവില്‍ ഡിഫന്‍സ് അഭ്യര്‍ത്ഥിച്ചു.