Saudi weather 05/03/25: വെള്ളിയാഴ്ച വരെ കനത്ത മഴ തുടരും

Saudi weather 05/03/25: വെള്ളിയാഴ്ച വരെ കനത്ത മഴ തുടരും

സൗദി അറേബ്യയിൽ കാലാവസ്ഥ മുന്നറിയിപ്പ് നൽകി. രാജ്യത്തെ മിക്ക പ്രദേശങ്ങളിലും കനത്തതോ നേരിയതോ ആയ മഴയുണ്ടാകുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അതോറിറ്റി അറിയിച്ചു. ഇന്നലെ മുതൽ നാല് ദിവസം വിവിധ ഭാഗങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  മക്കയിലെ ചില പ്രദേശങ്ങൾ, റിയാദ്, മദീന, തബൂക്ക്, ഹെയിൽ, ഖാസിം, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി, അൽ ജൗഫ്, അൽ ബഹ, അസിർ എന്നിവിടങ്ങളിലും മഴ മുന്നറിയിപ്പ് നൽകി. ഹാഇലിലും ഖസീം പ്രവിശ്യയിലും ഇന്ന് രാവിലെ വരെ റെഡ് അലർട്ടുണ്ട്. പല ഭാഗത്തും വെള്ളം ഉയരാനുള്ള സാധ്യതയുള്ളതായി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, ഇന്നലെ കനത്ത മഴയെതുടർന്ന് എല്ലാ സ്കൂളുകൾക്കും മക്ക എജുക്കേഷൻ ഡിപ്പാർട്ട്മെന്റ് അവധി പ്രഖ്യാപിച്ചിരുന്നു . മക്ക സിറ്റിയിലേയും അൽ ജുമും, അൽ ഖാമിൽ, ബഹ്റ എന്നീ ​ഗവർണറേറ്റുകളിലെയും സ്കൂളുകൾക്കായിരുന്നു അവധി നൽകിയത്.

കനത്ത മഴയെ തുടർന്ന് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് എല്ലാ താമസക്കാരോടും സിവിൽ ഡിഫൻസ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലോ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലോ പോകുന്നതും ഇവിടങ്ങളിൽ നീന്തൽ പോലുള്ള വിനോദങ്ങളിൽ ഏർപ്പെടുന്നതും ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഔദ്യോ​ഗിക ചാനലുകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും കാലാവസ്ഥയുടെ തത്സമയ വിവരങ്ങളെപ്പറ്റി അറിയണമെന്നും താമസക്കാരോട് അധികൃതർ അഭ്യർത്ഥിക്കുന്നു.

മഴ പെയ്യുന്നതോടെ കനത്ത തണുപ്പിന് അൽപം ആശ്വാസം ലഭിക്കും. റിയാദ്, കിഴക്കൻ പ്രവിശ്യകളിലും മഴ തുടരുമെന്ന് ncm. കിഴക്കൻ പ്രവിശ്യയിൽ ഇന്ന് മുതൽ വ്യാഴാഴ്ച വരെ മഴ മുന്നറിയിപ്പ് നിലനിൽക്കും. റിയാദ് നഗരത്തിൽ വെള്ളി ശനി ദിവസങ്ങളിൽ മഴ ലഭിക്കുമെന്നും കാലാവസ്ഥ കേന്ദ്രം . അതു വരെ നഗരത്തിന് പുറത്ത് സുൽഫി, മജ്മഅ്, ശഖ്‌റ മേഖലകളിൽ മഴ ലഭിക്കും. കനത്ത തണുപ്പുള്ള പ്രദേശങ്ങളിൽ കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായാണ് മഴ പെയ്യുന്നത് . ഹൈവേകളിലൂടെ യാത്ര ചെയ്യുന്നവരും ഹൈറേഞ്ചിലേക്ക് യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.