ശൈത്യകാലത്തിന് ഒരുങ്ങി സൗദി ; ചൂട് കുറയുന്നു

ശൈത്യകാലത്തിന് ഒരുങ്ങി തുടങ്ങി സൗദി അറേബ്യ. അടുത്ത മാസം പകുതിയോടെ ശൈത്യകാലം ആരംഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ നിഗമനം.വരുന്ന ആഴ്ചകളില്‍ രാജ്യത്തെ താപനില വലിയ തോതില്‍ കുറയുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

അടുത്ത മാസം മുതല്‍ ചൂട് കുറഞ്ഞ് തുടങ്ങുമെങ്കിലും കഠിനമായ ചൂടിന് സാവകാശമേ ശമനമുണ്ടാവുകയുള്ളൂ. നവംബര്‍ പകുതിയോടെ രാജ്യത്ത് ശൈത്യകാലം എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് വേനല്‍ക്കാലം അവസാനിക്കാറായെന്ന് അടുത്തിടെ കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കിയിരുന്നു. പുറം ജോലിക്ക് ഉച്ചസമയത്ത് ഏര്‍പ്പെടുത്തിയിരുന്ന വിലക്കും ഈ മാസം 15ന് പിന്‍വലിച്ചിരുന്നു.

ശൈത്യകാലത്തിന് ഒരുങ്ങി സൗദി ; ചൂട് കുറയുന്നു
ശൈത്യകാലത്തിന് ഒരുങ്ങി സൗദി ; ചൂട് കുറയുന്നു

ഇത്തവണ കഠിനമായ തണുപ്പിന് സാധ്യത കൂടുതലാണെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍.സൗദിയില്‍ മാസങ്ങളായി ശക്തമായ ചൂടാണ് അനുഭവപ്പെട്ടിരുന്നത്. പല നഗരങ്ങളിലും 50 ഡിഗ്രിക്ക് മുകളിലേക്ക് വരെ താപനില ഉയര്‍ന്നിരുന്നു. 44 ഡിഗ്രി സെല്‍ഷ്യസിന് താഴെയാണ് ഇപ്പോള്‍ രാജ്യത്തെ കൂടിയ താപനില.

വരും ദിവസങ്ങളില്‍ താപനില ഇനിയും കുറയും. ശൈത്യകാലത്തിന് മുന്നോടിയായുളള പരിവര്‍ത്തന കാലമായാണ് ഇതിനെ വിലയിരുത്തുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

ശൈത്യകാലത്തിന് ഒരുങ്ങി സൗദി ; ചൂട് കുറയുന്നു
ശൈത്യകാലത്തിന് ഒരുങ്ങി സൗദി ; ചൂട് കുറയുന്നു
Share this post

Leave a Comment