saudi weather 21/03/24 : സൗദിയില്‍ വിവിധ മേഖലകളില്‍ ഇന്ന് മഴ സാധ്യത
സൗദി അറേബ്യയില്‍ കഴിഞ്ഞ കുറച്ചു ദിവസമായി തുടരുന്ന മഴ ഇന്നും തുടരും. ചില മേഖലകളില്‍ ഇന്ന് മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ അനുമാനം. മധ്യ സൗദിയിലും തെക്കുപടിഞ്ഞാറന്‍ സൗദിയിലും വ്യത്യസ്ത തീവ്രതയിലുള്ള മഴ പ്രതീക്ഷിക്കണം. അല്‍ഖസീം, ഹായില്‍, റിയാദ് എന്നിവിടങ്ങളിലും മഴ സാധ്യതയുണ്ട്.
മഴക്കൊപ്പം മിന്നലും ആലിപ്പഴ വീഴ്ചയുമുണ്ടാകും. മധ്യ സൗദിയിലാണ് മിന്നല്‍ സാധ്യത കൂടുതല്‍. ഇവിടെയുള്ളവര്‍ ജാഗ്രത പാലിക്കണം. മിന്നല്‍ തല്‍സമയം എവിടെ എന്നു മനസിലാക്കാന്‍ മെറ്റ്ബീറ്റ് വെതറിലെ Lighting Radar ഉപയോഗിക്കാം. വിവിധ ഉയരങ്ങളില്‍ രൂപപ്പെടുന്ന മഴമേഘങ്ങളാണ് മഴ നല്‍കുക. മഴയെ തുടര്‍ന്ന് മലയോര മേഖലകളില്‍ മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസം ജിദ്ദ, മക്ക ഉള്‍പ്പെടെ മഴ ലഭിച്ചിരുന്നു. വടക്കന്‍ തബൂക്കിലെ വിവിധ ഗവര്‍ണറേറഅറുകളിലും മഴ ലഭിച്ചു. തുടര്‍ന്ന് റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് മുതല്‍ മെയ് വരെ സൗദിയില്‍ വസന്തകാലമാണ്. ഈ സമയം എല്ലാ ഭാഗങ്ങളിലും മഴ ലഭിക്കുമെന്നാണ് സൗദി കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നത്.
കിഴക്കന്‍ പ്രവിശ്യ, ഹായില്‍, വടക്കന്‍ അതിര്‍ത്തി മേഖല, അല്‍ജൗഫ്, തബൂക്ക്, അസീര്‍ എന്നീ പ്രദേശങ്ങളില്‍ ശരാശരിയേക്കാള്‍ മഴ കുറവാകാനാണ് സാധ്യതയെന്നും കാലാവസ്ഥാ ഏജന്‍സികള്‍ പറയുന്നു. ചിലയിടങ്ങളില്‍ മഴ കൂടും. സാധാരണയേക്കാള്‍ രണ്ടു ഡിഗ്രി താപനിലയിലും വര്‍ധനവുണ്ടാകും. ജിസാന്‍, മദീന, അസീര്‍, തബൂക്ക് പ്രദേശങ്ങളില്‍ ഒന്നര ഡിഗ്രി താപനില വര്‍ധിച്ചിട്ടുണ്ട്.