സുരക്ഷ മുഖ്യം; പുതിയ ഡാം നടപടി തപ്പെടുത്തണമെന്ന് കേരളം
മുല്ലപ്പെരിയാറില്‍ ജനങ്ങളുടെ ആശങ്ക നീക്കുന്നതിന് കാലാവധി കഴിഞ്ഞ അണക്കെട്ട് ഡീകമീഷന്‍ ചെയ്തു പുതിയതു നിര്‍മിക്കണം. അണക്കെട്ടിന്റെ സുരക്ഷ അവലോകനം ചെയ്യുന്നതിന് ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിക്കാന്‍ തമിഴ്നാടിനോട് കേന്ദ്ര ജല മീഷന്‍ നിര്‍ദേശിച്ചത് സംസ്ഥാനത്തിന് ആശ്വാസം പകരുന്ന നടപടിയാണ്.
ഈ രംഗത്തെ വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി പഠനം എത്രയും വേഗം പൂര്‍ത്തിയാക്കി പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന് കേന്ദ്ര ജല കമീഷന് മുന്നിൽ കേരളം. കമീഷൻ ചെയര്മാന് കുശ്വിന്ദര്‍ വോറയുമായുള്ള കൂടിക്കാഴ്ചയില്‍ മന്ത്രി റോഷി അഗസ്റ്റിനാണ് ഈ ആവശ്യം ഉന്നയിച്ചത്.തമിഴ്നാടിന് കരാര്‍ പ്രകാരം ജലം നല്കാന് കേരളം പ്രതിജ്ഞാബദ്ധമാണ്.
പുതിയ അണക്കെട്ട് നിര്‍മിച്ചാലും കരാര്‍ പ്രകാരം ജലം നല്കാന് കേരളം തയാറാണെന്നും മന്ത്രി അറിയിച്ചു.1958ൽ ഒപ്പിട്ട പറമ്പിക്കുളം-ആളിയാർ കരാർ പുനഃപരിശോധി ക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ടു. ഇതിനകം രണ്ടു പുനഃപരിശോധന നടത്തേണ്ടതായിരു ന്നെങ്കിലും നടന്നില്ല.
പ്രളയം ഉണ്ടായാൽ അടിയന്തര കർമപദ്ധതി തയാറാക്കുന്നതിന് സി.ഡബ്ല്യു. സിയുടെ കൈവശമുള്ള ഭൂപടം നൽകണം. തമിഴ് നാടിന്റെ നിയന്ത്രണത്തിലുള്ള പറമ്പിക്കുളം ഡാമിൽ റൂൾ കർവ്പാലിക്കുന്നതിന് നിർദേശം നൽകണമെന്നും കമീഷനോട് അഭ്യർഥിച്ചു. ജലവിഭ വ സെക്രട്ടറി അശോക് കുമാർ സിങ്, ഇറിഗേഷൻ ചീഫ് എൻജിനീയർമാരായ ആർ. പ്രിയേഷ്, പി. ശ്രീദേവി എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.