മഴ ശക്തമായി ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് കുറഞ്ഞു

മഴ ശക്തമായി ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് കുറഞ്ഞു

മഴ ശക്തമായതോടെ ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് കുറഞ്ഞു.രാവിലെ പത്തുമണി വരെ 28230 തീർത്ഥാടകരാണ് സന്നിധാനത്ത് വന്നിട്ടുള്ളത്. മണിക്കൂറിൽ 20,00- 25,000 ഇടയിൽ തീർത്ഥാടകർ മാത്രമേ ഇപ്പോൾ സന്നിധാനത്തേക്ക് വരുന്നുള്ളൂ.

കനത്ത മഴ പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള തീർത്ഥാടകരുടെ വരവിനെ ബാധിച്ചിരിക്കുന്നു. ശബരിമലയിൽ ഇടവിട്ട് കനത്ത മഴ ലഭിക്കുന്നുണ്ട്. സന്നിധാനത്ത് പുലർച്ചെ 3ന് നട തുറന്നപ്പോൾ വലിയ നടപ്പന്തൽ തിങ്ങി നിറഞ്ഞ് തീർത്ഥാടകരുണ്ടായിരുന്നു . 5 മണിയായപ്പോഴേക്കും ക്യൂനിന്ന് എല്ലാവരും പടി കയറി സന്നിധാനത്ത് എത്തി .

പിന്നെ മല കയറി വരുന്നവർ കാത്തുനിൽപില്ലാതെ പടി കയറി ദർശനം നടത്തുന്നുണ്ട്. പമ്പയിൽനിന്നു സന്നിധാനത്തേക്ക് നീലിമല, അപ്പാച്ചിമേട് വഴിയാണ് തീർഥാടകരെ കടത്തി വിട്ടു കൊണ്ടിരിക്കുന്നത് . നീലിമല പാതയിൽ 18 നടപ്പന്തലുകൾ ആണ് ഉള്ളത്. കൂടാതെ മരക്കൂട്ടം മുതൽ ശരംകുത്തി വഴി ക്യൂ കോംപ്ലക്സും ഉള്ളതിനാൽ മഴ നനയാതെ കയറി സ്വാമിമാർക്ക് നിൽക്കാൻ കഴിയും.

എന്നാൽ ദർശനം കഴിഞ്ഞ് മലയിറങ്ങുന്നവർക്ക് പമ്പയിൽ എത്തി വാഹനത്തിൽ കയറുന്നതുവരെ മഴ നനയാതെ മാർഗ്ഗമില്ല. മടക്ക യാത്രക്ക് തീർഥാടകരെ കടത്തിവിടുന്ന ചന്ദ്രാനന്ദൻ റോഡ്, സ്വാമി അയ്യപ്പൻ റോഡ് എന്നിവിടങ്ങളിൽ മഴ നനയാതെ കയറി നിൽക്കാൻ ഒരു സംവിധാനവുമില്ല . മഴ പെയ്ത് പമ്പാ നദിയിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ദുരന്ത നിവാരണത്തിനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരിക്കുകയാണ് അധികൃത .

ആറാട്ട് കടവ് തടയണയിലെ വെള്ളം തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ ജലസേചന വിഭാഗം ഉദ്യോഗസ്ഥരുടെ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന, ദ്രുതകർമ സേന, അഗ്നി രക്ഷാ സേന, പൊലീസ് എന്നിവരും പമ്പയിൽ ജാഗ്രത പാലിക്കുന്നുണ്ട്. ഫിൻജാൽ ചുഴലിക്കാറ്റിന്റെ ഭാഗമായി തിരുവനന്തപുരം കൊല്ലം ജില്ലകൾ ഒഴികെ ബാക്കി എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് metbeat weather പറയുന്നത്. ഇന്ന് അതിശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നുണ്ട്. കൂടാതെ കോട്ടയം,എറണാകുളം, ഇടുക്കി,തൃശ്ശൂർ ജില്ലകളിലും ഓറഞ്ച് അലർട്ട് ഉണ്ട്. നാളെ നാല് ജില്ലകളിൽ തീവ്രമഴയും അഞ്ചു ജില്ലകളിൽ അതിശക്തമായ മഴയും ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.

അടുത്ത 3 മണിക്കൂറിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം (5-15mm/ hour) മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.