യുകെയിൽ ജോലി ചെയ്യുന്നതിന് നിയന്ത്രണം; ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ കുറഞ്ഞു

യുകെയിൽ ജോലി ചെയ്യുന്നതിന് നിയന്ത്രണം; ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ കുറഞ്ഞു

വിദേശ വിദ്യാർഥികൾക്ക് പഠന ശേഷം യുകെയിൽ ജോലി ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ബ്രിട്ടിഷ് സർവകലാശാലകളിലേക്ക് അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം വൻ തോതിൽ കുറഞ്ഞതായി റിപ്പോർട്ട്. പോസ്റ്റ് ഡി വർക്ക് വീസയുടെ മാറ്റത്തിന് ശേഷം നാല് ശതമാനം ഇടിവാണ് കാണിക്കുന്നതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

ബിരുദ പഠനത്തിനായുള്ള മൊത്തം വിദ്യാർഥികളുടെ രാജ്യാന്തര വീസകളുടെ എണ്ണത്തിൽ 0.7 ശതമാനം വർധനവുണ്ടായപ്പോൾ, നൈജീരിയക്കാരുടെയും ഇന്ത്യക്കാരുടെയും അപേക്ഷകൾ കുറഞ്ഞതായിട്ടാണ് യൂണിവേഴ്സിറ്റീസ് ആൻഡ് കോളേജ് അഡ്മ്‌മിഷൻ സർവീസ് (യുസിഎഎസ്) കണക്കുകൾ കാണിക്കുന്നത്.

ഇന്ത്യയിൽ നിന്നുള്ള അപേക്ഷകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4 ശതമാനം കുറഞ്ഞ് 8,770 ആയി. നൈജീരിയയിൽ നിന്നുള്ള അപേക്ഷകൾ 46 ശതമാനം കുറഞ്ഞ് 1,590 ആയി. ചൈന (3 ശതമാനം, 910 അപേക്ഷകർ), തുർക്കി (37 ശതമാനം, 710 അപേക്ഷകർ), കാനഡ (14 ശതമാനം, 340 അപേക്ഷകർ) എന്നീ രാജ്യങ്ങളിൽ അപേക്ഷകരുടെ എണ്ണത്തിലാണ് ഏറ്റവും കൂടുതൽ വർധനവ് രേഖപ്പെടുത്തിയിരുന്നത്.

ആശ്രിതരെയോ അടുത്ത കുടുംബാംഗങ്ങളെയോ യുകെയിലേക്ക് കൊണ്ടുവരുന്നതിന് സർക്കാർ ധനസഹായത്തോടെയുള്ള സ്കോളർഷിപ്പുകളുള്ള കോഴ്സുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതാണ് ഇന്ത്യൻ വിദ്യാർഥികളുടെ അപേക്ഷകൾ കുറയാനുള്ള കാരണങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു.

©metbeat news


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment