കാലാവസ്ഥാ വ്യതിയാനം ഹൃദ്രോഗം കൂട്ടുന്നുവെന്ന് പഠനം, 25 വര്‍ഷത്തിനകം മൂന്നിരട്ടി കൂടും

കാലാവസ്ഥാ വ്യതിയാനം ഹൃദ്രോഗം കൂട്ടുന്നുവെന്ന് പഠനം, 25 വര്‍ഷത്തിനകം മൂന്നിരട്ടി കൂടും

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ചൂട് കൂടുന്നത് ഹൃദ്രോഗ സാധ്യത കൂട്ടുമെന്ന് പഠനം. ആസ്‌ത്രേലിയയില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 2050 ആകുമ്പോഴേക്കും ഇത്തരം രോഗങ്ങള്‍ മൂന്നിരട്ടി വര്‍ധിക്കുമെന്നും തിങ്കളാഴ്ച European Heart Journal ല്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൂടില്‍ ഹൃദയത്തിന് കഠിന ജോലി

ചൂട് കൂടുമ്പോള്‍ നമ്മുടെ ഹൃദയം ശരീരത്തെ തണുപ്പിക്കാന്‍ വേണ്ടി കഠിനമായി ജോലിയെടുക്കും. ഇത് രക്തസമ്മര്‍ദത്തെ കൂട്ടും. അതിരക്തസമ്മര്‍ദമുള്ള ആളുകളില്‍ ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും University of Adelaide നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുള്ള കടുത്ത ചൂട് cardiovascular രോഗങ്ങളെ കൂട്ടുമെന്ന് പഠന സംഘത്തിലെ Professor Peng Bi പറയുന്നു.

പഠനം ലോകത്ത് ആദ്യം
കാലാവസ്ഥാ വ്യതിയാനം ഹൃദയ ആരോഗ്യത്തെ ഏങ്ങനെ ബാധിക്കുമെന്ന ലോകത്തെ ആദ്യ പഠനമാണ് ആസ്‌ത്രേലിയയില്‍ നടന്നത്. 2003 മുതല്‍ 2018 വരെയുള്ള രോഗത്തിന്റെ കണക്കുകളാണ് പഠനത്തിന് വിധേയരാക്കിയത്. തീവ്രകാലാവസ്ഥാ സാഹചര്യം (extreme weather conditions.) മൂലം ഹൃദയ രോഗങ്ങളില്‍ 7.3 ശതമാനം വര്‍ധനവുണ്ടെന്ന് ഗവേഷകര്‍ പറഞ്ഞു.

രോഗം സംബന്ധിച്ച് തയാറാക്കിയ പ്രവചന മാതൃകകള്‍ പ്രകാരം 2050 നകം ഹൃദ്രോഗത്തില്‍ മൂന്നിരട്ടി വര്‍ധനവുണ്ടാകും. Intergovernmental Panel on Climate Change നല്‍കുന്ന ഹരിത ഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ ( greenhouse gas emission ) കണക്ക് ഉപയോഗിച്ചാണ് ഈ കണ്ടെത്തല്‍. ഇത്തരം വാതകങ്ങളുടെ പുറംതള്ളല്‍ കുറച്ചാല്‍ രോഗവ്യാപനവും കുറയ്ക്കാനാകും.

നഗരങ്ങളില്‍ താപനം കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കുക, വനവല്‍ക്കരണം, പൊതുജനാരോഗ്യ കാംപയിനുകള്‍ സംഘടിപ്പിക്കുക, ചൂട് കാലാവസ്ഥയില്‍ എമര്‍ജന്‍സി ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക എന്നാണ് ഇത്തരം രോഗങ്ങളെ ചെറുക്കാന്‍ ഗവേഷക സംഘം നിര്‍ദേശിക്കുന്നത്.

Tag : Research from Australia indicates that rising temperatures due to climate change will significantly increase heart disease cases by 2050. Learn more about this critical issue.

Metbrat Weather

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020