കേരളത്തിൽ കടുത്ത ചൂടാണ് . അതുകൊണ്ടുതന്നെ എസിയും ഫാനും ഇല്ലാത്ത ഒരു ദിവസത്തെ പറ്റി ചിന്തിക്കാൻ കഴിയില്ല. ഇങ്ങനെ നിരന്തരം എസിയും ഫാനും ഉപയോഗിക്കുമ്പോൾ കറണ്ട് ബില്ല് കൂടും എന്നതിൽ സംശയമില്ലല്ലോ. അപ്പോഴാണ് ബിഎൽഡിസി ടെക്നോളജി നമുക്ക് ഉപകാരപ്രദമാകുന്നത്. കറണ്ട് ബില്ല് ലാഭിക്കുക മാത്രമല്ല ബി എൽ ഡി സി ടെക്നോളജി കൊണ്ടുള്ള ഗുണം .
എസിക്ക് നല്ല കൂളിംഗ് കിട്ടും, ഫാനിന് നല്ല കാറ്റ് ലഭിക്കുകയും ചെയ്യും. കൂടാതെ സാധാരണ നമുക്ക് ഒരു ഫാൻ വർക്ക് ചെയ്യുന്ന എനർജിയിൽ മൂന്നു ഫാൻ വർക്ക് ചെയ്യാൻ സാധിക്കും. എന്നാൽ ഇൻഡക്ഷൻ മോട്ടോറുകൾക്ക് പകരം നവീനരീതിയിലുള്ള മോട്ടോറുകൾ ഉപയോഗിച്ചാൽ, ആധുനികമായ ഇലക്ട്രോണിക് ഘടകങ്ങൾ വഴി നമുക്ക് വോൾട്ടേജിന് പുറമേ ഫ്രീക്വൻസിയും ക്രമീകരിക്കാം. ബിഎൽഡിസി ഫാനുകളിലെ മുഖ്യമായ ഒരു ഘടകം ഇത്തരം ഒരു വേരിയബിൾ ഫ്രീക്വൻസി ഡ്രൈവ് സർക്യൂട്ടാണ്. ആവശ്യമുള്ള വേഗം എത്രയോ അതിന് ആനുപാതികമായ ഫ്രീക്വൻസിയും വോൾട്ടേജുമുള്ള കൃത്രിമ ത്രീ-ഫേസ് പോലെ കണക്കാക്കാവുന്ന ഒരു DC മോട്ടോർ ആണ് ബിഎൽഡിസി മോട്ടോർ.
പേരിലെ ബിഎൽ എന്നാൽ ബ്രഷ്‌ലെസ്സ്. സാധാരണ ഡിസി മോട്ടോറുകളിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഭാഗത്തിനും ഒരു വൈൻഡിങ്ങ് ആവശ്യമുണ്ട്. അതിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കാൻ ഒരു ബ്രഷ് കോണ്ടാക്റ്റും വേണ്ടിവരും. എന്നാൽ സങ്കീർണ്ണവും തേയ്മാനസാദ്ധ്യതയുമുള്ള ഇത്തരം ബ്രഷ് കോണ്ടാക്റ്റുകൾക്ക് പകരം ബ്രഷ്‌ലെസ്സ് ഡിസി മോട്ടോറുകളിൽ, അകത്ത് കറങ്ങുന്ന ഭാഗത്ത് (റോട്ടോർ) സ്ഥിരകാന്തങ്ങളാണ് ഉപയോഗിക്കുന്നത്. ഈ വ്യത്യാസങ്ങൾ മൂലം BLDC മോട്ടോറിന് നിർമ്മാണച്ചെലവും വിലയും കൂടുതലായിരിക്കും.