രാജസ്ഥാനില്‍ കനത്ത മഴ: നാലു മരണം, 12 ലേറെ ജില്ലകളില്‍ പ്രളയം
രാജസ്ഥാനില്‍ പല ഭാഗങ്ങളിലായി ഉണ്ടായ കനത്ത മഴയില്‍ നാലു മരണം. വെള്ളക്കെട്ടില്‍ 12 ലേറെ ജില്ലകള്‍ ഒറ്റപ്പെട്ടു. സംസ്ഥാനത്തിന്റെ കിഴക്കന്‍ ഭാഗങ്ങളിലായിട്ടാണ് കൂടുതല്‍ മഴ ലഭിച്ചത്. കോട്ട, സവായ, മധോപൂര്‍, കറൗളി, ടോങ്ക്, ബുണ്ടി എന്നീ എട്ട് ജില്ലകളില്‍ വെള്ളപ്പൊക്കമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബുണ്ടിയിലെ നൈന്‍വയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.
ബുണ്ടിയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തില്‍ 50 വയസ്സുള്ള സ്ത്രീയും കൃഷിയിടത്തിലെ ഷെഡിന്റെ മതില്‍ തകര്‍ന്ന് 65 വയസ്സുള്ള സ്ത്രീയുമാണ് മരിച്ചത്. സവായ് മധോപൂരില്‍ 30 ലധികം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായതായും പ്രധാന നഗരത്തില്‍ നിന്ന് ഒറ്റപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. തുടര്‍ച്ചയായ മഴയും സുര്‍വാള്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നതും വെള്ളപ്പൊക്കത്തിനിടയാക്കി.
സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത നിവാരണ സേന (NDRF), സംസ്ഥാന ദുരന്ത നിവാരണ സേന (SDRF) കൂടാതെ സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്. വ്യോമസേനയെയും രക്ഷാപ്രവര്‍ത്തനത്തിനായി സജ്ജരാക്കിയിട്ടുണ്ട്. MI- 17 ഹെലികോപ്റ്റര്‍ വിന്യസിച്ചിട്ടുണ്ട്.
രണ്ട് നദികള്‍ക്ക് പുറമേ, കാളി സിന്ധ് അണക്കെട്ടില്‍ നിന്നും (സപോതാര) പഞ്ചന അണക്കെട്ടില്‍ നിന്നും വലിയ തോതില്‍ വെള്ളം പുറത്തേക്ക് ഒഴുകുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.
കാളി സിന്ധിലെ വെള്ളപ്പൊക്കം കാരണം പരമാവധി ജലനിരപ്പായ
എട്ട് അടിക്ക് മുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. പഞ്ചന അണക്കെട്ടിന്റെ നാല് ഗേറ്റുകളിലൂടെ ഗാംഭിരി നദിയിലേക്ക് വലിയ തോതില്‍ വെള്ളം തുറന്നുവിട്ടുന്നുണ്ട്.
അതേസമയം, പഴയ നഗരത്തിലെയും റെയില്‍വേ സ്റ്റേഷനിലെയും മിക്ക പ്രദേശങ്ങളും വെള്ളപ്പൊക്കബാധിതമായി. ചുറ്റുമുള്ള 15ലധികം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്്. സുപ്രധാന റോഡുകള്‍ അടച്ചു.
ജദാവത ഗ്രാമത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ചില വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ഗ്രാമക്ഷേത്രവും നിരവധി വീടുകളും തകര്‍ച്ചാ ഭീഷണിയിലുമാണ്. ഇവിടെ അടിയന്തര സാഹചര്യം നേരിടാന്‍ സൈന്യം രംഗത്തെത്തി.
ബുണ്ടിയിലെ ലഖേരി മേഖലയില്‍, ദാദ്വാഡഗംഗാപുരിയ ഗ്രാമങ്ങളില്‍ നിന്ന് 25 ആളുകളെ രക്ഷപ്പെടുത്തി. ബനാസ് നദി കരകവിഞ്ഞതോടെ ടോങ്കില്‍ രണ്ട് യുവാക്കളും ഒരു സ്ത്രീയും ഒറ്റപ്പെട്ടു. അവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ബാരന്‍ ജില്ലയിലെ ഷഹ്ബാദ് പ്രദേശത്ത് നിര്‍ത്താതെ പെയ്യുന്ന മഴ സ്ഥിതി രൂക്ഷമാക്കിയിട്ടുണ്ട്.
നാഗൗറില്‍ പഴയ സിറ്റി ബസ് സ്റ്റാന്‍ഡിന് സമീപം മഴയില്‍ വീട് തകര്‍ന്നുവീണു. രണ്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നിരവധി വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. മറ്റൊരു സംഭവത്തില്‍, ഭില്‍വാരയില്‍ മതില്‍ ഇടിഞ്ഞുവീണ് രണ്ട് പേര്‍ മരിച്ചു.
Know your local weather click metbeat.com