മഴക്കാലം കുട്ടികളിൽ ; എടുക്കാം ചില മുൻകരുതലുകൾ
മഴക്കാലം എത്തിക്കഴിഞ്ഞു കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട കാലം, മഴവെള്ളത്തിൽ ഇറങ്ങാനും കുടചൂടി മുറ്റത്ത് കളിക്കാനും വിദ്യാലയങ്ങളിലേക്ക് പോകുവാനും അവർ ഏറെ ഇഷ്ടപെടും. നമ്മുടെ കുട്ടികളുടെ ആഹ്ലാദത്തിനൊപ്പം കടന്നുവന്നേക്കാവുന്ന മഴക്കാല രോഗങ്ങളെ പറ്റി എടുക്കാം മുൻകരുതലുകൾ.
റോഡരികുകളിൽ കെട്ടികിടക്കുന്ന വെള്ളത്തിൽ കളിച്ചാവാം കുട്ടികൾ സ്കൂളിൽ നിന്നും തിരികെ വീടുകളിൽ എത്തുന്നത് . ഈ സമയങ്ങളിൽ കുട്ടികളുടെ ശുചിത്വം ഉറപ്പു വരുത്തേണ്ടതും ആരോഗ്യം ശ്രദ്ധിയ്‌ക്കേണ്ടതും വളരെ അത്യാവശ്യമാണ് . മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നതും കൊതുക് പെരുകുന്നതും മഴക്കാല രോഗങ്ങളുടെ പ്രധാന കാരണങ്ങളിൽ ഒന്നാണ് .
വീടിന്റെ പരിസരങ്ങളിലും, കനാലുകളിലും അഴുക്കുചാലുകളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ട് പെരുകി രോഗങ്ങൾ വരാനുള്ള ഉള്ള സാഹചര്യം സൃഷ്ടിക്കുന്നു . ഡെങ്കിപ്പനി, മലേറിയ, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങൾ പകരുന്നത് കൊതുകിലൂടെയാണ്. രോഗപ്രതിരോത ശേഷി കുറവുള്ള കുട്ടികൾക്ക് പകർച്ചവ്യാധികൾ പെട്ടന്ന് തന്നെ പിടിപെടും.
ശ്രദ്ധിയ്ക്കാം വീട്ടിൽ നിന്ന് തന്നെ
- വീടും പരിസരവും വൃത്തിയായി സൂക്ഷിയ്ക്കുക ,വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കുക
- തണുത്തതും പഴകിയതുമായ ഭക്ഷണ പദാർത്ഥങ്ങൾ കുട്ടികൾക്ക് കൊടുക്കാതിരിയ്ക്കുക , തിളപ്പിച്ചാറിയ വെള്ളം മാത്രം കുട്ടികൾക്ക് കൊടുക്കുക.
- ഭക്ഷണ പഥാർത്ഥങ്ങൾ അടച്ചു സൂക്ഷിയ്ക്കുക .
- വീടിന്റെ പരിസരങ്ങളിൽ കെട്ടികിടക്കുന്ന വെള്ളത്തിൽ കുട്ടികൾ കളിക്കുന്നത് ഒഴിവാക്കുക .
- കുട്ടികൾ സ്കൂളിൽ നിന്നും തിരികെ എത്തുമ്പോൾ ശരീരം ശുചിത്വമാക്കിയതിനു ശേഷം മാത്രം കുട്ടികൾക്ക് ഭക്ഷണ പഥാർത്ഥങ്ങൾ നൽകുക .
- പനിയും മറ്റുരോഗങ്ങളും ഉള്ളപ്പോൾ കുട്ടികളെ വിദ്യാലയങ്ങളിലേക്ക് പറഞ്ഞയക്കാതിരിക്കുക
- ജലദോഷം ഉള്ളപ്പോൾ നിർബന്ധമായും കുട്ടികളെ മാസ്ക് ധരിപ്പിക്കുക , മറ്റ് കുട്ടികളിലേക്ക് പകരുന്നത് ഒഴിവാക്കുക .
ഇത്തരം മുൻകരുതലുകളിലൂടെ നമ്മുടെ കുട്ടികൾക്ക് പിടിപെടാൻ സാധ്യതയുള്ള രോഗങ്ങൾ നമുക്ക് തടയാം . കുട്ടികളിൽ രോഗലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ തന്നെ വൈദ്യസഹായം തേടുക. നമ്മുടെ കുട്ടികളുടെ ആരോഗ്യം നമ്മുടെ കൈകളിൽ സുരക്ഷിതമാക്കാം. മഴക്കാലത്ത് പൊതുവെ കുട്ടികൾക്ക് രോഗപ്രതിരോത ശേഷി കുറയും, കുട്ടികൾക്ക് പോഷകങ്ങൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും നൽകുക. കുടിവെള്ള സോത്രസ്സ് മലിനമാകാതെ സൂക്ഷിക്കുക. മഴക്കാലം ഏവർക്കും പ്രിയപെട്ടതാണ് മഴക്കാലത്തിനൊപ്പം കടന്നുവരുന്ന മഴക്കാല രോഗങ്ങളെ തടഞ്ഞ് ഈ മഴക്കാലം നമുക്ക് ആഹ്ലാദപൂർണമാക്കാം.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.