മുംബൈയിൽ മഴ തുടരും, ഷിരൂരിൽ കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

മുംബൈയിൽ മഴ തുടരും, ഷിരൂരിൽ കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

മുംബൈയിൽ ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ശക്തമായ മഴയെത്തുടർന്ന് അന്ധേരി സബ്‌വേ പോലുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിന് വെള്ളക്കെട്ട് മൂലം ഗതാഗത തടസ്സം ഉണ്ടായി . മുംബൈയിൽ ഒരു ദിവസം 200 മില്ലീമീറ്ററിലധികം മഴ പെയ്തതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്ന് മഴയുടെ തീവ്രത കുറഞ്ഞെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ചൊവ്വാഴ്ച മുംബൈയിലും താനെയിലും യെല്ലോ അലർട്ടും ബുധനാഴ്ച ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഗുജറാത്ത്, കൊങ്കൺ, ഗോവ, പശ്ചിമ മധ്യപ്രദേശ് തീവ്രമഴ കണക്കിലെടുത്ത് റെഡ് അലർട്ട് ആണ്.

തുടർച്ചയായ മഴയും കടുത്ത വെള്ളക്കെട്ടും നേരിടുന്നതിനാൽ മധ്യ മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിൽ ജൂലൈ 24 വരെ റെഡ് അലർട്ട് നിലനിൽക്കുമെന്നും ഐ എം ഡി.

നഗരവും അതിൻ്റെ പ്രാന്തപ്രദേശങ്ങളും അയൽ ജില്ലകളായ താനെ, പാൽഘർ, റായ്ഗഡ് എന്നിവിടങ്ങളിലും കനത്ത മഴ. ഉച്ചതിരിഞ്ഞ് ഉയർന്ന വേലിയേറ്റ മുന്നറിയിപ്പ് കൂടിയുണ്ട്.

അതേസമയം, നവി മുംബൈയിൽ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു .

നവി മുംബൈ സ്ഥിതി ചെയ്യുന്നത് സമുദ്രനിരപ്പിന് താഴെയായതിനാൽ നഗരത്തിലെ ചില താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിന് കൂടുതൽ സാധ്യതയുള്ളതിനാലാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്. പശ്ചിമ, മധ്യ ഹാർബർ മേഖലകളിലെ സബർബൻ ട്രെയിൻ സർവീസുകൾ തടസ്സമാ നേരിട്ടിട്ടില്ല . നവി മുംബൈയിലെ തുർഭേ തുടങ്ങി വെള്ളക്കെട്ടിലായ പൊലീസ് സ്റ്റേഷനുകളുടെ വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് . മുട്ടോളം വെള്ളത്തിലായ പൊലീസ് സ്റ്റേഷനിലെ കുറ്റവാളികളുടെ ഫയലുകൾ നനഞ്ഞാൽ എന്ത് ചെയ്യുമെന്ന ആശങ്കയും പലരും വീഡിയോയ്ക്ക് താഴെ കമന്റ് ആയി പങ്കുവെച്ചു .

അതേസമയം മോശം കാലാവസ്ഥയെ തുടർന്ന് നാല് ദിവസത്തിനുള്ളിൽ 36 വിമാനങ്ങളാണ് മുംബൈയിൽ റദ്ദാക്കിയത്. പതിനഞ്ചോളം വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു.

 ഇൻഡിഗോ, എയർ ഇന്ത്യ, ആകാശ, വിസ്താര വിമാനങ്ങളാണ് റദ്ദാക്കുകയും അടുത്തുള്ള വിമാനത്താവളങ്ങളിലേക്കും അഹമ്മദാബാദിലേക്കും വഴിതിരിച്ചു വിടുകയും ചെയ്തത്. കാലാവസ്ഥ മോശമായ സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയുടെ പ്രവർത്തനങ്ങൾ രണ്ടുതവണ നിർത്തിവയ്ക്കേണ്ട സാഹചര്യം ഉണ്ടായി .

അതേസമയം ഷിരൂരിലെ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് നിന്ന് കാണാതായവരിൽ നിന്നും ഒരാളുടെ മൃതദേഹം കണ്ടെത്തി. ഗംഗാവലി പുഴയിൽ നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിട്ടുള്ളത്.

12 കിലോമീറ്റർ അകലെ ഗോകർണയിലാണ് മൃതദേഹം കണ്ടെത്തിയത്. സന്ന ഹനുമന്തപ്പ എന്ന സ്ത്രീയുടേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട് . ജീർണിച്ച നിലയിലാണ് മൃതദേഹം കണ്ടത്.

സന്ന ഹനുമന്തപ്പ പുഴയുടെ മറുകരയിൽ വെള്ളം ഉയർന്നപ്പോൾ കാണാതായ സ്ത്രീകളിൽ ഒരാളാണ്. മണ്ണിടിച്ചിലിൽ വീട് തകർന്നതിന് പിന്നാലെ സ്ത്രീ ഒഴുക്കിൽപ്പെടുകയായിരുന്നു. . മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.

അതിനിടെ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചിൽ ഇന്നും തുടരുന്നു. അർജുനെ കാണാതായിട്ട് ഇന്നേക്ക് എട്ടു പിന്നിട്ടു. കൂടുതൽ റഡാര്‍ ഉപകരണങ്ങള്‍ എത്തിച്ച് അര്‍ജുനായുള്ള തെരച്ചിൽ ആണ് എന്ന് നടത്തുക . ഇന്നു മുതൽ പുഴ കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടക്കുന്നത്. സൈന്യത്തിന്‍റെ നേതൃത്വത്തിലായിരിക്കും തെരച്ചിൽ നടക്കുക. ഇന്നലെ വൈകിട്ടോടെ, പുഴയ്ക്ക് അടിയിൽ നിന്ന് പുതിയ സിഗ്നൽ ലഭിച്ചിരുന്നു. ലോറി കരഭാഗത്ത് ഇല്ലെന്നും മണ്ണിൽ പുതഞ്ഞ് പോകാനുള്ള സാധ്യത തള്ളാനാവില്ലെന്നും സൈന്യം വ്യക്തമാക്കുന്നു.

ഗം​ഗാവലി നദിക്കടിയിൽ നിന്ന് കിട്ടിയ സിഗ്നല്‍ കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ പരിശോധന നടക്കുക. പുഴയിൽ കര ഭാഗത്ത് നിന്ന് 40 മീറ്റ‌ർ അകലെയാണ് സിഗ്നൽ കിട്ടിയത്. ലോറി ചളിമണ്ണിൽ പൂണ്ട് പുതഞ്ഞ് പോയിരിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്ന് സൈന്യം . എന്നാൽ, കനത്ത ഒഴുക്കാണ് പുഴയിലുള്ളത്. നാവികസേന സിഗ്നൽ കിട്ടിയ സ്ഥലത്ത് ഇന്ന് വിശദമായ തെരച്ചിൽ നടത്തും. വെള്ളത്തിൽ ഉപയോഗിക്കാവുന്ന ഫെറക്സ് ലൊക്കേറ്റർ 120-യും ഡീപ് സെർച്ച് മൈൻ ഡിറ്റക്റ്ററും ഉപയോഗിച്ചാവും സിഗ്നൽ ലഭിച്ച ഭാഗത്ത് തെരച്ചിൽ.

അതേസമയം തിരച്ചിലിന് കനത്ത വെല്ലുവിളിയായി പ്രദേശത്ത് ഇന്നും കനത്ത മഴ തുടരുകയാണ്.കനത്ത മഴയെ തുടർന്ന് പുഴയിൽ നീരൊഴുക്ക് വർദ്ധിക്കുന്നതിനാൽ പുഴയിലെ തിരച്ചിൽ ഇന്നും വെല്ലുവിളി ആവുകയാണ്.

Metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment