ലോക മഴ ദിനത്തിൽ കേരളത്തിൽ മഴ വിട്ടു നിന്നു

മഴ എല്ലാവർക്കും ഇഷ്ടമാണ്. മഴ സംഗീതമാണ്, സാന്ത്വനവും സ്നേഹവും ആണ്. മഴയ്ക്ക് പല മുഖങ്ങൾ ആണ്. ഭൂമിയെ കുളിരണിയിപ്പിച്ച് പച്ച പുതച്ച് ചന്നം പിന്നം പെയ്യുന്ന മഴ. ഇങ്ങനെമഴ ആസ്വദിക്കുന്ന നമ്മളിൽ പലർക്കും അറിയില്ല മഴയ്ക്കായി ഒരു ദിനം ഉണ്ടെന്ന്. ജൂലൈ 29 ആണ് മഴ ദിനമായി ആഘോഷിക്കുന്നത്. വിവിധ സംസ്കാരത്തിലുള്ള ആളുകൾ പ്രാർത്ഥനകളിലൂടെയും കഥകളിലൂടെയും, സംഗീതത്തിലൂടെയും എല്ലാം മഴ ദിനം ആഘോഷിക്കുന്നു. നീണ്ട വേനൽക്കാലത്തിനു ശേഷമുള്ള ആദ്യ മഴ നമുക്ക് വളരെയധികം സന്തോഷം തരുന്നതാണ്.

മഴ ദിനത്തിന്റെ ചരിത്രം ഇങ്ങനെ

ലോകത്തിലെ ഒട്ടുമിക്ക സംസ്കാരങ്ങളിലും മഴദിനം ഏതെങ്കിലും തരത്തിൽ അല്ലെങ്കിൽ മറ്റെന്തെങ്കിലും വിധത്തിൽ ആഘോഷിക്കപ്പെടുന്നു, ഇങ്ങനെ വർഷങ്ങളായി ആഘോഷിക്കപ്പെടുന്ന ഒരു ദിവസമാണ് ജൂലൈ 29. 1800 കളിൽ തന്നെ ആദ്യത്തെ മഴദിനം ആഘോഷിച്ചതായി രേഖകൾ കാണിക്കുന്നു. വില്യം ആലിസൺ എന്ന ഫാർമസിസ്റ്റാണ് മഴദിനം സൃഷ്ടിച്ചത്. പെൻസിൽവാനിയയിലെ വെയ്‌നസ്‌ബർഗിലെ ഹൈ സ്ട്രീറ്റിൽ ആലിസണിന് ഒരു മരുന്നുകട ഉണ്ടെന്നാണ് ഐതിഹ്യം. എല്ലാ വർഷവും ജൂലൈ 29 ന് മഴ പെയ്യുമെന്ന് അദ്ദേഹത്തിന് തോന്നി. അങ്ങനെ അദ്ദേഹം എല്ലാ വർഷവും ജൂലൈ 29 മഴദിനമായി ആഘോഷിക്കാൻ പ്രഖ്യാപിച്ചു. അതിനുശേഷം, ആലിസൺ ഈ തീയതിയിലെ മഴയുടെ വാർഷിക റെക്കോർഡ് സൂക്ഷിക്കും. പിന്നീട് അദ്ദേഹത്തിന്റെ സഹോദരൻ ആൽബർട്ട് ആലിസൺ 1920 കളിൽ ഇത് ചെയ്യാൻ തുടങ്ങി. ഈ രണ്ട് സഹോദരന്മാരുടെയും പ്രവർത്തി ദി ബൈറൺ ഡെയ്‌ലിയുടെ ഓഫീസിലെത്തി. എല്ലാ വർഷവും നടന്നുകൊണ്ടിരിക്കുന്ന ഈ മിസ്റ്റിക് സംഭവം അവർ റെക്കോർഡ് ചെയ്യാൻ തുടങ്ങി. ഇങ്ങനെ ഒരു മാധ്യമ പ്രവർത്തകൻ ഇല്ലായിരുന്നുവെങ്കിൽ സംഭവം ചെറുതും പ്രാദേശികവുമായി തുടരുമായിരുന്നു.

1930-കളിൽ, മഴ ദിനത്തെക്കുറിച്ചുള്ള കഥകൾ മറ്റ് പത്രങ്ങൾക്ക് അയയ്ക്കാൻ ജോൺ ഒഹാര തീരുമാനിച്ചു. കൂടുതൽ ആളുകൾ മഴദിനത്തെക്കുറിച്ച് അറിഞ്ഞതോടെ ആഘോഷങ്ങളും വ്യാപകമായി. ഇന്ന്, ഈ തീയതിയിൽ മഴ പെയ്യുന്നുണ്ടോ എന്നറിയാൻ പത്രങ്ങളും മറ്റ് മാധ്യമങ്ങളും വെയ്‌നസ്ബർഗിലുള്ളവരെ വിളിക്കാറുണ്ട്. ആളുകൾ ഈ തീയതി അവരുടേതായ രീതിയിൽ ആഘോഷിക്കാൻ തുടങ്ങി. മഴയെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും മനസ്സിലാക്കുകയും മഴവെള്ള സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് മഴ ദിനം ആഘോഷിക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

മഴ ദിനത്തിൽ കേരളത്തിൽ മഴ വിട്ടു നിന്നു

മഴ ദിനത്തിൽ കേരളത്തിൽ മഴ പൊതുവെ കുറവായിരുന്നു. ജൂലൈ 29ന് കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് 17 mm മഴയാണ് കണ്ണൂർ ജില്ലയിൽ ലഭിച്ചത്. കോഴിക്കോട് 4.5mm മലപ്പുറത്ത് 6 mm എന്നിങ്ങനെയാണ് മഴ ലഭിച്ചത്. അതേസമയം ജൂൺ 1 മുതൽ ജൂലൈ 30 വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് കേരളത്തിൽ 34 ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കേന്ദ്രഭരണ പ്രദേശമായ മാഹിയിൽ ഇരുപത്തിരണ്ട് ശതമാനം മഴ കുറവും, ലക്ഷദ്വീപിൽ 16 ശതമാനം മഴ കുറവും രേഖപ്പെടുത്തി. ഇന്ത്യയുടെ പലഭാഗങ്ങളിലും മഴ ദിനത്തിൽ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു.

ജൂലൈ 30ന് കേരളത്തിൽ കണ്ണൂർ കാസർകോട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളതെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ. മറ്റു ജില്ലകളിൽ ചെറിയ ചാറ്റൽ മഴയ്ക്ക് മാത്രമാണ് സാധ്യത. ഏറ്റവും പുതിയ കാലാവസ്ഥ വാർത്തകൾ അറിയാൻ https://metbeatnews.com/,https://metbeat.com എന്നിവ സന്ദർശിക്കുക.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment