Weather kerala 11/11/2023 update: ഇന്നത്തെ ഇടിമിന്നലോട് കൂടിയ മഴ തുടങ്ങി; കേരളതീരത്ത് ജാഗ്രത നിർദേശം
ഇന്നത്തെ ഇടിമിന്നലോട് കൂടിയ മഴ തുടങ്ങി.തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ജില്ലകളിലാണ് രാവിലത്തെ ഫോർകാസ്റ്റിൽ മഴ സാധ്യത പറഞ്ഞിരുന്നത്. നിലവിൽ ഈ ജില്ലകളിൽ എല്ലാം ശക്തമായ മഴ തുടങ്ങി കഴിഞ്ഞു.
മധ്യ തെക്കൻ കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഈ ജില്ലകളെ അപേക്ഷിച്ച് വടക്കൻ കേരളത്തിൽ ഇന്നും മഴ കുറവായിരിക്കും.തെക്കു കിഴക്കിൻ അറബി കടലിൽ രൂപപ്പെട്ട ചക്രവാത ചുഴിയാണ് കേരളത്തിൽ ഇന്നും മഴയ്ക്ക് കാരണം.
അതേസമയം കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്രപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.