ഒമാനിൽ ഇടിമിന്നലോട് കൂടിയ മഴ; യുഎഇയിൽ താപനില ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ
ഒമാനില്‍ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . വിവിധ ഗവര്‍ണറേറ്റുകളില്‍ ബുധനാഴ്ച ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. വടക്കന്‍ ശര്‍ഖിയ, ദാഹിറ, ദാഖിലിയ ഗവര്‍ണറേറ്റുകളില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി എട്ടു മണി വരെയാണ് മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്.
മഴയ്‍ക്കൊപ്പം ആലിപ്പഴ വര്‍ഷത്തിനും സാധ്യത. വിവിധ പ്രദേശങ്ങളിൽ 10 മുതൽ 30 മില്ലിമീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 27 മുതൽ 45 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക.
മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളോട് സുരക്ഷ ഉറപ്പാക്കാനും അത്യാവശ്യമല്ലാതെ യാത്ര ഒഴിവാക്കാനും മുൻകരുതലുകൾ സ്വീകരിക്കാനും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.
അതേസമയം യുഎഇയില്‍ താപനില ഉയരുന്നു . ചൊവ്വാഴ്ച സ്വീഹാനില്‍ താപനില 50.8 ഡിഗ്രി രേഖപ്പെടുത്തി. ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.45 നാണ് ഈ താപനില രേഖപ്പെടുത്തിയിട്ടുള്ളത് .
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിൽ എത്തുന്നത്. തിങ്കളാഴ്ച രാജ്യത്ത് ഉയര്‍ന്ന താപനില 50.7 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയിട്ടുണ്ട് . അതേസമയം താപനില വർധനയെ ഉഷ്ണതരംഗം എന്ന് തരംതിരിക്കാനാവില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. തുടർച്ചയായ ദിവസങ്ങളിൽ താപനില സാധാരണ ശരാശരിയേക്കാൾ കൂടുതലാകുമ്പോഴാണ് ഉഷ്ണതരംഗങ്ങൾ ഉണ്ടാകുന്നത് എന്ന് മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് എല്ലായിടത്തും ഉയർന്ന ചൂട് ഉണ്ടാകുമ്പോഴും ചിലയിടങ്ങളിൽ സെപ്റ്റംബർവരെ വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. അൽ ഐനിലെ ഉമ്മുഅസിമുൽ എന്ന സ്ഥലത്ത് കഴിഞ്ഞ ആഴ്ച 50.3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി.
കനത്ത ചൂടിനിടയിലും രാജ്യത്ത് ചിലയിടങ്ങളിൽ സെപ്റ്റംബർ വരെ വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് . അൽ ഐനിലെ ഉമ്മുഅസിമുൽ എന്ന സ്ഥലത്ത് കഴിഞ്ഞ ആഴ്ച 50.3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ചൂട് വളരെ നേരത്തെ തന്നെ ശക്തമായിട്ടുണ്ട് . കഴിഞ്ഞ വർഷം ജൂലൈ 16നാണ് 50 ഡിഗ്രി എന്ന പരിധിയിൽ എത്തിയിരുന്നത്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.