മഴ, ആലിപ്പഴ വർഷം; റോഡുകൾ തോടുകളായി
തിങ്കളാഴ്ച രാവിലെ യുഎഇലുടനീളം ശക്തമായ മഴയാണ് പെയ്തത്. അൽ ഐൻ അടക്കമുള്ള ചില പ്രദേശങ്ങളിൽ ഇടിമിന്നലും ആലിപ്പഴ വർഷവുമുണ്ടായി. ദുബെയിലെ ദേര നായിഫിൽ പല സ്ഥലങ്ങളിലും വലിയ വെള്ളക്കെട്ടുകളാണ് രൂപപ്പെട്ടത്. പൊലീസ് വാഹനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പുകൾ നൽകുകയും പല ഭാഗങ്ങളിലെയും വേഗപരിധി വെട്ടിക്കുറയ്ക്കുകയും ചെയ്തു.
ദുബൈ ലാൻഡിലെ മിറ1 ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെ മഴ വെള്ളപ്പൊക്കത്തിന് കാരണമായി. വാഹനങ്ങൾ പാർക്ക് ചെയ്ത സ്ഥലങ്ങൾ വെള്ളത്തിൽ മുങ്ങി. ദുബൈ മുനിസിപ്പാലിറ്റി ടാങ്കറുകൾ എത്തിച്ച് റോഡുകളിലെ വെള്ളം നീക്കം ചെയ്യുകയായിരുന്നു.
അബുദാബിയിലെ ചില പ്രദേശങ്ങളിൽ അപകടകരമായ കാലാവസ്ഥയിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പുറപ്പെടുവിച്ചു. കനത്ത മഴയിൽ അതീവ ജാഗ്രത പാലിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് യുഎഇ ആഭ്യന്തര മന്ത്രാലയം
വ്യക്തിഗത സന്ദേശങ്ങൾ അയച്ചു.
അതേസമയം യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെ തുടർന്ന് ചില സ്വകാര്യ സ്‌കൂളുകളിൽ ചൊവ്വാഴ്ചയും ഓൺലൈൻ ക്ലാസുകൾ തുടരുമെന്ന് അധികൃതർ. അബുദാബിയിലെ ഏറ്റവും വലിയ സ്‌കൂൾ ഗ്രൂപ്പായ അൽദാർ എജ്യുക്കേഷന്റെ കീഴിലുള്ള ഏതാനും സ്‌കൂളുകൾ തിങ്കളാഴ്ച ഓൺലൈൻ പഠനത്തിലേക്ക് മാറിയിരുന്നു. വരുംദിവസങ്ങളിലും ഇത് തുടരുമെന്ന് ചീഫ് ഓപറേറ്റിംഗ് ഓഫീസർ ഡേവ് ടെയ്‌ലർ അറിയിച്ചു. കനത്ത മഴ എമിറേറ്റിലെ നിരവധി സ്‌കൂളുകളുടെ പ്രവർത്തനത്തെ ബാധിച്ചതായും ഓരോ സ്‌കൂളിലെയും രക്ഷിതാക്കളുമായി തങ്ങൾ സജീവമായി ആശയ വിനിമയം നടത്തി വരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അബുദാബി ഡിപാർട്‌മെന്റ് ഓഫ് എജ്യുക്കേഷൻ ആൻഡ് നോളജിന്റെ (അഡെക്) ഓൺലൈൻ പഠന നിർദേശം വിവിധ സ്‌കൂളുകൾക്ക് നൽകിയിരുന്നു. സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിൽ ഇത് പ്രയോജനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.