Rain alert 17/12/23: കനത്ത മഴ: ജാഗ്രത; ടൂറിസം കേന്ദ്രങ്ങൾ അടച്ചു
മഴ ശക്തമായതോടെ തിരുവനന്തപുരം ജില്ലയിലെ പൊന്മുടി ഉൾപ്പെടെയുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു.പൊന്മുടിയെ കൂടാതെ കല്ലാർ,മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് അടച്ചത്. കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ടൂറിസം കേന്ദ്രങ്ങൾ അടച്ചത്.
അതേസമയം കൊല്ലം, പത്തനംതിട്ട ജില്ലകളിലും തീവ്രമായ മഴ മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസം ശ്രീലങ്കക്ക് സമീപം രൂപം കൊണ്ട ചക്രവാതചുഴി (cyclonic circulation) ഇന്ന് ഉച്ചയോടെ കന്യാകുമാരി കടലിന് മുകളിൽ എത്തി. ഇന്നലെ രാത്രി മുതൽ തെക്കൻ ജില്ലകളിൽ മഴ തുടരുകയാണ്. ചക്രവാത ചുഴി കേരളത്തിന് സമീപം എത്തിയതാണ് തെക്കൻ ജില്ലകളിലും തെക്കൻ തമിഴ്നാട്ടിലും മഴ തുടരാൻ കാരണം.
ചക്രവാത ചുഴിയുടെ സ്വാധീനഫലമായി കോട്ടയം മുതൽ തിരുവനന്തപുരം വരെ പലയിടങ്ങളിലും നാളെ രാവിലെ വരെ സാധാരണ മഴ ഇടവിട്ട് തുടരും. മറ്റ് ജില്ലകൾ മേഘാവൃതമായ അന്തരീക്ഷം തുടരും.
© Metbeat News
Your article helped me a lot, is there any more related content? Thanks!