രാഹുൽ ഗാന്ധി ഇന്ന് അസമിലെ പ്രളയബാധിതരെ കാണും; 98 ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിൽ, 8 മരണം കൂടി
അസമിലെ പ്രളയത്തിൽ ഇന്നലെ 3 കുട്ടികളടക്കം 8 പേർക്ക് കൂടി ജീവൻ നഷ്ടപ്പെട്ടു. സംസ്ഥാനത്താകെ 98 ഓളം ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 68000ത്തോളം ഹെക്ടർ കൃഷി നശിച്ചെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന പറഞ്ഞു.
പ്രളയത്തിൽ വീട് നഷ്ടമായവർക്ക് പ്രധാനമന്ത്രി ആവാസ് യോജനയിലുൾപ്പെടുത്തി പുതിയ വീടുകൾ നൽകുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ പ്രഖ്യാപിച്ചിട്ടുണ്ട്. കാംരൂപ് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം, ഉത്തരാഖണ്ഡിലെ ചമോലിയിൽ നേരിയ ഭൂചലനം ഉണ്ടായി. ഹിമാചൽ പ്രദേശിൽ വിവിധ ഇടങ്ങളിലായി ഭൂമി വിണ്ടു കീറിയതായും റിപ്പോർട്ട് ഉണ്ട് .
അതേസമയം കോൺഗ്രസ് എംപി രാഹുൽ ഗാന്ധി തിങ്കളാഴ്ച അസമിലെ പ്രളയബാധിതരെ കാണുമെന്ന് സംസ്ഥാന പാർട്ടി വക്താവ് പറഞ്ഞു. ലോക്‌സഭാ പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള അദ്ദേഹത്തിൻ്റെ ആദ്യ വടക്കുകിഴക്കൻ സന്ദർശനമാണിത്.
ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയും മണ്ണിടിച്ചിലിനും നദികൾ കരകവിഞ്ഞൊഴുകുന്നതു കാരണം സംസ്ഥാനം കടുത്ത വെള്ളപ്പൊക്കത്തെ നേരിടുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ അസം സന്ദർശനം. 28 ജില്ലകളിലായി 22.70 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചത്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.