ഖത്തറിൽ ശനിയാഴ്ച (ഇന്ന്) മുതൽ ശക്തമായ കാറ്റിന് സാധ്യതയെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യു.എം.ഡി). “രാജ്യത്ത് ഇന്ന് മുതൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ശനിയാഴ്ച മുതൽ അടുത്ത ആഴ്ച പകുതി വരെ കടൽത്തീരത്തും കാട്ടിന്റെ വേഗത 35 നോട്ടിക്കൽ മൈൽ കവിയും എന്നും ഖത്തർ കാലാവസ്ഥ വകുപ്പ് അറിയിച്ചു, ഇത് ചില സമയങ്ങളിൽ പൊടിപടലങ്ങൾ വീശുകയും തണുപ്പ് വർദ്ധിക്കുകയും ചെയ്യുമെന്നും QMD പറഞ്ഞു. ഈ കാലയളവിൽ കടൽപ്രക്ഷുബ്ധം ആവാനും ഉയർന്ന തില മാലകൾക്കും സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥ വകുപ്പ് പറയുന്നു.
