Qatar Weather 09/02/24: ഖത്തറിൽ നാളെ മഴക്കും കാറ്റിനും സാധ്യത
ഖത്തറിൽ വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രവും അറിയിച്ചു. കഴിഞ്ഞ ദിവസം ഖത്തർ ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളിലെ മഴ സാധ്യത കേരളത്തിലെ സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ സ്ഥാപനമായ Metbeat Weather റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ ഇന്നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചത്.
ഖത്തറിൽ ഇന്നും നാളെയും കടൽ പ്രക്ഷുബ്ധമാകാനിടയുണ്ട്. നാളെ (ഫെബ്രുവരി 10 ) ശനിയാഴ്ച രാത്രിയോടെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നു.
അന്തരീക്ഷ താപനില 14 ഡിഗ്രി സെൽഷ്യസിനും, 24 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. രാത്രി സമയങ്ങളിൽ 23 നോട്ടിക്കൽ മൈൽ വരെ വേഗതയിലുള്ള വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുണ്ട്. ഇത് അന്തരീക്ഷ താപനില താഴുന്നതിന് കാരണമാകുമെന്നും മീറ്റിയോറളജിസ്റ്റുകൾ വ്യക്തമാക്കിയിട്ടുണ്ട്.
നാളെ മൂന്ന് മുതൽ പതിമൂന്ന് നോട്ടിക്കൽ മൈൽ വരെ വേഗത്തിൽ വടക്ക് കിഴക്കൻ കാറ്റ് ഉണ്ടാകാം. ഗൾഫിൽ വി വിവിധ ഭാഗങ്ങളിൽ 2 ദിവസം മഴ ശക്തിപ്പെടാനാണ് സാധ്യത.
ഗൾഫിലെയും നാട്ടിലെയും കാലാവസ്ഥ വിവരങ്ങൾ നേരത്തെ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.