ഖത്തര്‍ വ്യോമപാത അടച്ചു, കേരളത്തിൽ നിന്നുള്ള വിമാന സര്‍വിസ് മുടങ്ങും

ഖത്തര്‍ വ്യോമപാത അടച്ചു, വിമാന സര്‍വിസ് മുടങ്ങും

ഖത്തറിലെ യു.എസ് താവളം ഇറാന്‍ ആക്രമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ ഖത്തര്‍ വ്യോമതാവളം അടച്ചു. കഴിഞ്ഞ ദിവസം ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്കു നേരെ യു.എസ് ആക്രമണം നടത്തിയതിനു പിന്നാലെ ഇറാന്‍ തിരിച്ചടി നടത്തിയേക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് സുരക്ഷ മുന്‍നിര്‍ത്തിയാണ് വ്യോമപാത അടച്ചത്.

വ്യോമപാത അടയ്ക്കും മുന്‍പ് തന്നെ ഖത്തറിലേക്കുള്ള വിമാന സര്‍വിസുകള്‍ പല കമ്പനികളും റദ്ദാക്കിയിരുന്നു. വ്യോമപാത താല്‍ക്കാലികമായി അടച്ചതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സുരക്ഷാ കാരണങ്ങളാലാണ് വ്യോമപാത അടച്ചത്. ഇതോടെ ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള വിമാന സര്‍വിസുകള്‍ മുടങ്ങും.

താമസക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷ കണക്കിലെടുത്താണ് വ്യോമപാത അടച്ചത്.

UAE Malayali വാർത്ത WhatsApp Group ൽ ചേരാൻ ക്ലിക്ക് ചെയ്യുക.

ഞങ്ങളുടെ FB പേജ് LIKE ചെയ്യുക

Metbeat News

English Summary: Qatar airspace closure disrupts flight services from Kerala. Stay updated on travel plans and alternative arrangements for your journey.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020