കാലവർഷം മഹാരാഷ്ട്ര വരെ എത്തി
മെയ് 30 – ന് കേരളത്തിൽ ആരംഭിച്ച തെക്ക് -പടിഞ്ഞാറൻ മൺസൂൺ മഹാരാഷ്ട്ര വരെ എത്തി. സാധാരണയായി ജൂൺ 1 ന് ആരംഭിക്കുന്ന കാലവർഷം ഇത്തവണ രണ്ട് ദിവസം മുൻപേ ആരംഭിച്ചു. അതിതീവ്രമായ ഒരു വേനൽ കാലത്തിന് ശേഷമാണ് മെയ് 30 ന് മൺസൂൺ കേരളത്തിൽ എത്തിയത്.
തെക്ക് – പടിഞ്ഞാറൻ മൺസൂൺ മധ്യ അറബികടലിന്റെ ചില ഭാഗങ്ങളിലേക്ക് കൂടെ പുരോഗമിച്ചു . മധ്യ അറബി കടലിന്റെ മറ്റു ഭാഗങ്ങളിലേക്ക് കൂടി മുന്നേറാനുള്ള അനുകൂല സാഹചര്യം നിലനിൽക്കുന്നു. ഇത് കൂടാതെ വടക്ക് – കിഴക്കൻ ആസാമിലും സമീപ പ്രദേശങ്ങളിലും ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട് , ഇതിന്റെ ഭാഗമായി ബംഗാൾ ഉൾക്കടലിൽ നിന്ന് വടക്ക് – കിഴക്കൻ സംസഥാനങ്ങളിലേക്ക് ഇടിമിന്നലോട് കൂടിയ ശക്ക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ട് എന്ന് IMD റിപ്പോർട്ട് പുറത്തു വിട്ടു.
കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്ത പോലെ തന്നെയാണ് മൺസൂണിന്റെ പുരോഗതി. കാർഷിക മേഖലയെ ഏറെ സ്വാധീനിക്കുന്ന മൺസൂൺ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ നേരത്തെ എത്തി. ഇത്തവണ മൺസൂൺ കാർഷിക മേഖലക്ക് അനുകൂലമായ രീതിയിലായിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ പൂർണമായും മൺസൂൺ വ്യാപിച്ച് കഴിഞ്ഞു, വടക്കോട്ട് നീങ്ങി കൊണ്ടിരിക്കുന്ന മൺസൂൺ സെപ്റ്റംബർ ആദൃ ആഴ്ചയിൽ വിടവാങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.