കേരളത്തില്‍ ഒറ്റപ്പെട്ട മഴ സാധ്യത, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് മഴ തുടരും

കേരളത്തില്‍ ഒറ്റപ്പെട്ട മഴ സാധ്യത, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് മഴ തുടരും

കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യത. ഇടത്തരം മഴക്കാണ് സാധ്യത. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ മഴക്ക് ദീര്‍ഘമായ ഇടവേള ലഭിക്കും. വയനാട്, കോഴിക്കോട് ജില്ലയിലും മഴ ഇടവിട്ട് ഉണ്ടാകാനാണ് സാധ്യത. കേരളത്തില്‍ കനത്ത മഴക്ക് സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും അറിയിച്ചു. ഇന്ന് ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒരു ജില്ലയിലും മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല.

മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദേശം

കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്കില്ല. വ്യാഴാഴ്ചവരെ മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനോട് ചേര്‍ന്ന ഭാഗങ്ങളില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയോ ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയോ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ട്. തെക്കന്‍ തമിഴ്‌നാട് തീരം ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 -55 കിലോമീറ്റര്‍ വരെയും ചില സമയങ്ങളില്‍ 65 കിലോമീറ്റര്‍ വരെയോ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

English Summary: There is a possibility of isolated rain in Kerala, and rain tol continue Kannur, Kasargod, and Kozhikode.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020