നാലുദിവസം കേരളത്തിൽ താപനിലയിൽ വർദ്ധനവ് ഉണ്ടാവാൻ സാധ്യത
കേരളത്തിൽ നാല് ദിവസം താപനിലയിൽ വർദ്ധനവ് ഉണ്ടാക്കാൻ സാധ്യത. കോഴിക്കോട്, മലപ്പുറം,പാലക്കാട് കൂടാതെ തെക്കൻ ജില്ലകളിലും ആണ് ഉയർന്ന താപനിലയ്ക്ക് സാധ്യതയുള്ളത്. വടക്കൻ കേരളത്തിലെ വയനാട്,കണ്ണൂർ, കാസർകോട്, ജില്ലകളിൽ ചില പ്രദേശങ്ങളിൽ മാത്രമായിരിക്കും താപനില വർദ്ധനവ് ഉണ്ടാവുക. കൂടാതെ ഈ ജില്ലകളുടെ കിഴക്കൻ ഇടനാട് മേഖലകളിൽ രാത്രിയും പുലർച്ചയും താപനിലയിൽ കുറവും ഉണ്ടാകും.
കേരളത്തിൽ ഓരോ ദിവസം കഴിയുന്തോറും ചൂട് വർദ്ധിച്ചുവരികയാണ് ഇതിനുള്ള കാരണം എന്തെന്നറിയാം?
കേരളത്തിന്റെ മുകളിലുള്ള അന്തരീക്ഷവായുവിൽ ഈർപ്പ സാന്നിധ്യം ഉള്ളതിനാലാണ് പകലും രാത്രിയും ചൂടും അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്കും കാരണമാകുന്നത്. ഇങ്ങനെ ഈ അന്തരീക്ഷ വായുവിൽ ഉള്ള ഈർപ്പ സാന്നിധ്യം രാത്രിയിൽ സാധാരണയേക്കാൾ കൂടുതൽ ചൂട് വർദ്ധിപ്പിക്കാനും ഇടയാക്കുന്നു. അതേസമയം ചിലയിടങ്ങളിൽ ഭാഗികമായോ പൂർണമായോ മേഘാവൃതമായ അന്തരീക്ഷത്തിനും ഈർപ്പ സാന്നിധ്യം കാരണമാകുന്നു. കൂടാതെ ഈർപ്പ സാന്നിധ്യം മൂലം മധ്യ -തെക്കൻ കേരളത്തിൽ ചില പ്രദേശങ്ങളിൽ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്.
ഉയർന്ന താപനില മുന്നറിയിപ്പ്
ഇന്നും നാളെയും (2024 ഫെബ്രുവരി 26 & 27) കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു