ദുബായിൽ നടക്കുന്ന COP28 കാലാവസ്ഥാ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ

ദുബായിൽ ആരംഭിക്കുന്ന COP28 കാലാവസ്ഥാ ചർച്ചയിൽ പങ്കെടുക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ അറിയിച്ചു.
ആഗോളതാപനത്തിനെതിരെ നടപടിയെടുക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് മുന്നറിയിപ്പ് നൽകിയതിന് ശേഷമാണ് പ്രഖ്യപനം.


1995-ൽ ഈ പ്രക്രിയ ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഒരു മാർപാപ്പ നേരിട്ട് COP യോഗത്തിൽ പങ്കെടുക്കുന്നത്. ഇതിനായി ഡിസംബർ ഒന്നു മുതൽ 3 വരെ ദുബായിൽ ഉണ്ടാകുമെന്ന് ആർ.എ.ഐ ചാനലിനോട് മാർപാപ്പ വെളിപ്പെടുത്തി.

ഭാവി അപകടത്തിലാക്കുന്ന ആഗോളതാപനം തടയാനുള്ള ഉത്തരവാദിത്തം ഓരോരുത്തരും നിർവഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 30ന് ആരംഭിക്കുന്ന ഉച്ചകോടി ഡിസംബർ 12 വരെ തുടരും.2013-ൽ കർദിനാൾമാർ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം 86-കാരനായ അദ്ദേഹം പരിസ്ഥിതിയെ പ്രധാന വിഷയങ്ങളിലൊന്നാക്കി മാറ്റി.

ഒക്‌ടോബർ ആദ്യം, ഫ്രാൻസിസ് മാർപാപ്പ എട്ട് വർഷം മുമ്പ് പുറത്തിറക്കിയ മനുഷ്യനിർമിത കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള തന്റെ സുപ്രധാന തീസിസിന്റെ ഒരു അപ്‌ഡേറ്റ് പ്രസിദ്ധീകരിച്ചു. ചില നാശനഷ്ടങ്ങൾ “ഇതിനകം മാറ്റാനാവാത്തതാണ്” എന്ന് മുന്നറിയിപ്പ് നൽകി.

COP28 ചർച്ചകളുടെ നിയുക്ത പ്രസിഡന്റ് സുൽത്താൻ അൽ ജാബറുമായി മാർപാപ്പ ഒക്‌ടോബർ 11-ന് വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം
ഡിസംബർ ഒന്നിന് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് കഴിഞ്ഞ ദിവസം ചാൾസ് രാജാവും സ്ഥിരീകരിച്ചിരുന്നു.


There is no ads to display, Please add some
Share this post

മെറ്റ്ബീറ്റ് വെതറിലെ content editor. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് Electronics and communication ല്‍ ഡിപ്ലോമയും ഭാരതീയാര്‍ സര്‍വകലാശാലയില്‍ നിന്ന് Master of Communication and Journalism (MCJ), അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നാലു വര്‍ഷത്തെ പരിചയം.

Leave a Comment