പ്ലസ് ടുക്കാര്‍ക്ക് ഐ.സി.എം.ആറിന് കീഴില്‍ സ്ഥിര ജോലി
ഐ.സി.എം.ആറിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസര്‍ച്ച് (ICMR- NIMR) ഇപ്പോള്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍, അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് തുടങ്ങിയ പോസ്റ്റുകളിലേക്ക് നിയമനം നടത്തുന്നു. പ്ലസ് ടു പാസായവര്‍ക്കാണ് അവസരം. ഉയര്‍ന്ന ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലിക്കായി മാര്‍ച്ച് 4 വരെ അപേക്ഷിക്കാം.
തസ്തിക& ഒഴിവ്
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസര്‍ച്ചില്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍, അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് നിയമനങ്ങള്‍.
പേഴ്‌സണല്‍ അസിസ്റ്റന്റ് പോസ്റ്റില്‍ 01, സ്‌റ്റെനോഗ്രാഫര്‍ 02, അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക് 02, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് 03 എന്നിങ്ങനെ ആകെ 8 ഒഴിവുകളാണുള്ളത്.
പ്രായപരിധി
പേഴ്‌സണല്‍ അസിസ്റ്റന്റ് പോസ്റ്റിലേക്ക് 30 വയസ് വരെയും, ബാക്കി പോസ്റ്റുകളിലേക്ക് 27 വയസ് വരെയുമാണ് പ്രായപരിധി. എല്ലാ പോസ്റ്റിലും സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്.
വിദ്യാഭ്യാസ യോഗ്യത
പേഴ്‌സണല്‍ അസിസ്റ്റന്റ്
ബിരുദത്തോടൊപ്പം ഇംഗ്ലീഷിലോ, ഹിന്ദിയിലോ ഷോര്‍ട്ട് ഹാന്‍ഡില്‍ 120 W/m ടൈപ്പിങ്.
സ്റ്റെനോഗ്രാഫര്‍
പ്ലസ് ടു പൂര്‍ത്തിയാക്കിയിരിക്കണം. ഇംഗ്ലീഷിലോ, ഹിന്ദിയിലോ ഷോര്‍ട്ട് ഹാന്‍ഡില്‍ 80 W/m ടൈപ്പിങ്.
അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക്
ഡിഗ്രി പൂര്‍ത്തിയാക്കിയിരിക്കണം. ഇംഗ്ലീഷിലോ, ഹിന്ദിയിലോ ഷോര്‍ട്ട് ഹാന്‍ഡില്‍ 30 W/m ടൈപ്പിങ്.
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്
പ്ലസ് ടു പാസ്. ഇംഗ്ലീഷിലോ, ഹിന്ദിയിലോ ഷോര്‍ട്ട് ഹാന്‍ഡില്‍ 35 W/m ടൈപ്പിങ്.
ശമ്പളം
പേഴ്‌സണല്‍ അസിസ്റ്റന്റ്: 35,400 രൂപ മുതല്‍ 1,12,400 രൂപ വരെ.
സ്റ്റെനോഗ്രാഫര്‍: 25,500 രൂപ മുതല്‍ 81,100 രൂപ വരെ.
അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക്: 25,500 രൂപ മുതല്‍ 81,100 രൂപ വരെ.
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്: 19,900 രൂപ മുതല്‍ 63,200 രൂപ വരെ.
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, വനിതകള്‍, വിമുക്ത ഭടന്‍മാര്‍, പി.ഡബ്ല്യൂ.ഡി വിഭാഗക്കാര്‍ ഫീസടക്കേണ്ടതില്ല. മറ്റുള്ളവര്‍ക്ക് 300 രൂപ അപേക്ഷ ഫീസുണ്ട്.
അപേക്ഷ സമര്‍പ്പിക്കുന്നതിനായി https://recruitment.nimr.org.in/login സന്ദര്‍ശിക്കുക.