മഞ്ഞുമൂടേണ്ട കൊടുമുടി: 130 വർഷങ്ങൾക്ക് ശേഷം ഫുജിയിൽ മഞ്ഞില്ല

മഞ്ഞുമൂടേണ്ട കൊടുമുടി: 130 വർഷങ്ങൾക്ക് ശേഷം ഫുജിയിൽ മഞ്ഞില്ല

മൗണ്ട് ഫുജി ജപ്പാനിലെ ഏറ്റവും ഉയരമുള്ള പർവതമാണ്. സാധാരണഗതിയിൽ കൊടുമുടി ഒക്ടോബറാകുമ്പോഴേക്കും മഞ്ഞിൽ മൂടേണ്ടതാണ്. എന്നാൽ ഇത്തവണ അത്തരം ഒരു കാഴ്ചയില്ല. ഫുജിയിൽ 130 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് മഞ്ഞു വീഴ്ചയില്ലാതിരിക്കുന്നത്.

ജപ്പാനിൽ ഇത്തവണ കടന്നു പോയത് ഏറ്റവും ചൂടേറിയ വേനൽക്കാലമാണ്. ശരാശരിയേക്കാൾ 1.76 ഡിഗ്രി സെൽഷ്യസ് അധിക ചൂടാണ് ജൂൺ, ഓഗസ്റ്റ് മാസത്തിൽ രേഖപ്പെടുത്തിയത്. രാജ്യത്തെ 1500 പ്രദേശങ്ങളിൽ അധികഠിന ചൂട് ദിനങ്ങൾ ആയിരുന്നു സെപ്റ്റംബറിൽ രേഖപ്പെടുത്തിയത്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഈ മാറ്റം ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്ന ആശങ്ക പരിസ്ഥിതി പ്രവർത്തകർക്കിടയിൽ ഉണ്ട്.

മൗണ്ട് ഫുജി മഞ്ഞുമൂടിയ നിലയിൽ. പഴയചിത്രം (Photo: x/@othingstodo_com)

ഫുജി ജപ്പാനിലെ ഏറ്റവും പ്രശസ്തവും ഉയരമേറിയതുമായ പർവതമാണ്. 3,776.24 മീറ്റർ (12,389 അടി 3 ഇഞ്ച്) ഉയരമുണ്ട് ഇതിന്. ഒരു തീർഥാടനകേന്ദ്രം കൂടിയാണ് ഹോൺഷു ദ്വീപിലെ ഈ പർവതം. എല്ലാ വർഷവും നിരവധി പർവതാരോഹകരും സഞ്ചാരികളും ഇവിടെ സഞ്ചാരികളായി എത്താറുണ്ട്. ഒരു സജീവ അഗ്നിപർവതം ആയ ഫുജി വർഷത്തിൽ 5 മാസം മഞ്ഞിൽമൂടി കിടക്കാറുള്ളതാണ്. അവസാനമായി അഗ്നിപർവതസ്ഫോടനം ഉണ്ടായത് 300 വർഷം മുൻപാണ്.

Mount Fuji (File pic: X/@MAstronomers)

പർവതത്തിലേക്ക് എത്തുന്നവരുടെ എണ്ണം കൂടിയതോടെ വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ കയറ്റിവിടുന്നത് നിശ്ചിത എണ്ണം ആളുകളെ മാത്രമാണ് . അവരിൽനിന്നും ഫീസും ഈടാക്കുന്നു. ഫുജിയിലെ ഈ മാറ്റങ്ങൾ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് നയിക്കുമെന്ന് കരുതുന്നു.

metbeat news

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now