യുഎഇ നിവാസികൾക്ക് ഇന്ന് എമിറേറ്റ്സുകളിൽ ഉടനീളം സുഖകരമായ കാലാവസ്ഥ ആസ്വദിക്കാം. ദുബായിലും അബുദാബിയിലും പുലർച്ചെ മഴപെയ്തതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ സി എം) അറിയിച്ചു. എമിറേറ്റുകളിൽ ഉടനീളം താപനിലയിലും ഗണ്യമായ കുറവുണ്ട്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച് ഇന്നത്തെ ആകാശം ഭാഗികമായി മേഘാവൃതമായി കാണപ്പെടുന്നു.
ചില സമയങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. പൊടിക്കാറ്റ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ചില സമയങ്ങളിൽ നേരിയതോ മിതമായതോ ആയ കാറ്റ് മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശാൻ ഇടയുണ്ട്. രാജ്യത്ത് കൂടിയ താപനില 25- 30 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 12- 17 ഡിഗ്രി സെൽഷ്യസും ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
തീരപ്രദേശങ്ങളിൽ ഉയർന്ന താപനില 23- 27 ഡിഗ്രി സെൽഷ്യസും പർവ്വത പ്രദേശങ്ങളിൽ 12 -20 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. തീരപ്രദേശങ്ങളിൽ ഈർപ്പം 65-85 ശതമാനവും പർവത പ്രദേശങ്ങളിൽ 50- 70 ശതമാനവും ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. അറേബ്യൻ കടൽ ചെറിയതോതിൽ പ്രക്ഷുബ്ധവും അതേസമയം ഒമാൻ കടൽ കൂടുതൽ പ്രക്ഷുപ്തം ആവാൻ സാധ്യതയുള്ളതിനാൽ ബീച്ചിലേക്ക് പോകുന്നവർ ശ്രദ്ധിക്കുക.