കലിതുള്ളി കടൽ: ഓറഞ്ച് അലർട്ട് തുടരുന്നു; വീടുകളിൽ വെള്ളം കയറി

കലിതുള്ളി കടൽ: ഓറഞ്ച് അലർട്ട് തുടരുന്നു; വീടുകളിൽ വെള്ളം കയറി

തൃശ്ശൂർ കൊടുങ്ങല്ലൂർ താലൂക്കിന്റെ തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസം. എറിയാട് പഞ്ചായത്തിലെ ചന്തക്കടപ്പുറം, എടവിലങ്ങ് പഞ്ചായത്തിലെ കാര അറപ്പക്കടവ്, പുതിയ റോഡ്, പെരിഞ്ഞനം സമിതി ബീച്ച് എന്നിവിടങ്ങളിലാണ് കള്ളക്കടൽ പ്രതിഭാസം ഉണ്ടായത്. കള്ളക്കടൽ പ്രതിഭാസം ഇന്നലെ രാത്രി ഏഴരയോടെയാണ് ഉണ്ടായിത്തുടങ്ങിയത്. ജാഗ്രത മുന്നറിയിപ്പിനെ തുടർന്ന് മത്സ്യബന്ധന ഉപകരണങ്ങളും വള്ളങ്ങളും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ടായിരുന്നു.

പൂത്തുറയിൽ ശക്തമായ കടലാക്രമണത്തിൽ വീടുകളിൽ വെള്ളം കയറുകയുംഒരു വീടിന് കേടുപാട് സംഭവിക്കുകയും ചെയ്തു. ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്ത് പത്താം വാർഡിൽ ഇന്നലെ രാത്രി 10 മണിയോടെ നേരിയ തോതിൽ കടൽ കയറി. തുടർന്ന് 3 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പിന്നീട് കടൽ ശാന്തമായി. അതേസമയം, നിലവിൽ ജില്ലയിൽ ഒരിടത്തും കടലാക്രമണം ഉള്ളതായി റിപ്പോർട്ട്‌ ഇല്ലെന്നു കലക്ടറേറ്റിലെ കൺട്രോൾ റൂം അറിയിച്ചിട്ടുണ്ട്.

അതേസമയം, കള്ളക്കടൽ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഓറഞ്ച് അലർട്ട് തുടരുകയാണ്. ഇന്ന് അർദ്ധരാത്രി വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി ഗവേഷണ പഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പൊതുജനം കർശനമായി പാലിക്കുക . യാതൊരു കാരണവശാലും തീരത്ത് കിടന്ന് ഉറങ്ങരുത്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം, മത്സബന്ധന ഉപകരണങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും മുന്നറിയിപ്പുണ്ട്. കേരളത്തിന് പുറമേ, തെക്കൻ തമിഴ്‌നാട് തീരത്തും മുന്നറിയിപ്പ് തുടരുകയാണ്. തെക്കൻ തമിഴ്നാട് തീരത്ത് രൂക്ഷമായ കടലാക്രമണത്തിന് സാധ്യത.

Metbeat news

കാലാവസ്ഥ അപ്ഡേറ്റുകൾക്ക്

FOLLOW US ON GOOGLE NEWS

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment