ഒറ്റപ്പെട്ട മഴയിൽ നനഞ്ഞ് ഓണം, നബിദിന ആഘോഷം
മഴയിൽ നനച്ച ഉത്രാടത്തിനുശേഷം തിരുവോണവും രാവിലെ പലയിടങ്ങളിലും മഴ ലഭിച്ചു. എന്നാൽ ഉച്ചയോടെ കൂടുതൽ തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടും.
ഉച്ചക്കുശേഷവും മഴ കുറഞ്ഞ നിലയാവും മിക്ക ഇടങ്ങളിലും. തിരുവോണദിവസം മഴ കുറയുമെന്ന് കഴിഞ്ഞദിവസം Metbeat Weather നിരീക്ഷിച്ചിരുന്നു. ബംഗാൾ ഉൾക്കടലിൽ നിന്ന് കരകയറിയ ന്യൂനമർദ്ദം മധ്യ ഇന്ത്യയിൽ തുടരുകയാണ്.
ഇന്ന് വടക്കൻ കേരളത്തിൽ രാവിലെ പലയിടങ്ങളിലും മഴ ലഭിച്ചു. ഓണാഘോഷങ്ങൾക്ക് മങ്ങൽ ഏൽപ്പിക്കുന്ന രീതിയിൽ മഴ തുടർച്ചയായി എവിടെയും പെയ്യാൻ സാധ്യതയില്ല. നബിദിന മായ ഇന്ന് രാവിലെ വടക്കൻ കേരളത്തിൽ പലയിടങ്ങളിലും നേരിയതോതിൽ മഴ ലഭിച്ചു. നബിദിന ആഘോഷ ഘോഷയാത്രകൾക്ക് ചിലയിടങ്ങളിൽ തടസ്സം അനുഭവപ്പെട്ടു.
കേരളത്തിൽ വരും ദിവസങ്ങളിലും മഴ കുറയാനാണ് സാധ്യത. ഒറ്റപ്പെട്ട മഴ വടക്കൻ കേരളത്തിലും തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും തുടരും. ഒരു പ്രദേശം മാത്രം ഏതാനും കിലോമീറ്ററുകൾ കേന്ദ്രീകരിച്ച് ഏതാനും മിനിറ്റുകൾ നീണ്ടുനിൽക്കുന്ന മഴയാണ് പ്രതീക്ഷിക്കേണ്ടത്. നമ്മുടെ നാട്ടിൽ മഴ പെയ്യുമ്പോൾ തൊട്ടടുത്ത നാട്ടിൽ മഴ ഉണ്ടാകണമെന്നില്ല.