ന്യൂനമർദം: മഴ ഇന്നും തുടരും, ഓണവിപണിക്ക് ഭീഷണി, ഓണത്തിനും മഴ സാധ്യത

ന്യൂനമർദം: മഴ ഇന്നും തുടരും, ഓണവിപണിക്ക് ഭീഷണി, ഓണത്തിനും മഴ സാധ്യത

കഴിഞ്ഞദിവസം ബംഗാൾ ഉൾക്കടലിൽ നിന്ന് കരകയറി, ഇപ്പോൾ ഛത്തിസ്‌ഗഡിനു മുകളിൽ സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദം മൂലം കേരളത്തിൽ ഇന്നും മഴ സാധ്യത. നാളെ ഉച്ചവരെ മഴ തുടരുമെന്നാണ് ഇപ്പോഴത്തെ നിരീക്ഷണ പ്രകാരം അനുമാനിക്കുന്നത്.

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് നേരിയ മഴസാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഒമ്പത് ജില്ലക ളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പു റ്റം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനത്തിൽ പറയുന്നു.

വടക്കൻ ജില്ലകളിൽ ഉൾപ്പെടെ ന്യൂനമർദത്തെ തുടർന്ന് ശക്തമായ മഴയാണ് ഇന്നലെ ലഭിച്ചത്. അതിശക്തമായ മഴ മധ്യ, വടക്കൻ കേരളത്തിൽ ഇന്നലെ രാത്രി ഉണ്ടായി.

ഓണവിപണിയുടെ പൊലിമ കുറച്ചു മഴ

അത്തം തുടങ്ങിയതിനു പിന്നാലെ ശക്തമായ മഴ ഓണാഘോഷത്തിന്റെ പൊലിമ കുറയ്ക്കുകയും വിപണിയിൽ വലിയ മാന്ദ്യം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഓണ വിപണി മുന്നിൽ കണ്ട് ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം വസ്ത്രങ്ങളും മറ്റും വിപണിയിലെത്തിച്ചവരും പച്ചക്കറിയും പൂക്കളുമടക്കം എത്തിക്കാനിരിക്കുന്നവരും ആശ ങ്കയിലാണ്.

വീണ്ടും ന്യൂനമർദ്ദം ഓണ സമയത്ത് മഴ സാധ്യത

ന്യൂനമർദത്തെ തുടർന്നുള്ള കനത്തമഴ ശനിയാഴ്ച്ച വരെ തുടരുമെന്നാണ് നിഗമനം. ഈ ന്യൂനമർദത്തിന് പിന്നാലെ ബം ഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദത്തിന് സാധ്യതയുണ്ടെന്നാണ് നിഗമനം. ഇത് ഓണസമയത്ത് മഴയ്ക്ക് കാരണമായേക്കും.

താമരശ്ശേരി ചുരത്തിൽ ഭാഗിക ഗതാഗതം

അതിനിടെ, വിണ്ടും മണ്ണിടിച്ചിലുണ്ടായ താമരശേരി ചുരം റോഡ് വഴി മഴ കുറയുന്ന സമയത്ത് ഭാരം കുറഞ്ഞ വാഹനങ്ങൾ ഒറ്റവരിയായി കടത്തിവിടും. ഭാരം കൂടിയ വാഹനങ്ങൾ അനുവദിക്കില്ല. കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് തീ രുമാനം.

മഴ ശക്തിയായി പെയ്യുന്ന സമയങ്ങളിൽ ഗതാഗതം അനുവദിക്കില്ലെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി. നേരത്തെ റോഡിൽ പൂർണ ഗതാഗത നിരോധനം ഏർപ്പെടുത്തിയിരുന്നു.

താമരശേരി, വയനാട് ഭാഗങ്ങളിൽ ക്രമീകരണങ്ങൾ വരുത്തും. വാഹനങ്ങൾ ജാഗ്രതയോടെയും വേഗത കുറച്ചും സഞ്ചരിക്കണം. അത്യാവശ്യമല്ലാത്ത യാത്ര ഇതുവഴി ഒഴിവാക്കണം. ഭാരം കൂടിയ വാഹനങ്ങൾ കുറ്റ്യാടി, നാടുകാണി ചുരങ്ങളും കണ്ണൂർ റോഡും ഉപയോഗപ്പെടുത്തണം എന്നിവയാണ് യോഗത്തിൽ ധാരണയായ നിർദ്ദേശങ്ങൾ.

നിലവിൽ താമരശേരി ചുരം റോഡിലേക്ക് വീണ പാറക്കല്ലുകളും മണ്ണും നീക്കം ചെയ്തിട്ടുണ്ട്.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അടർന്നു നിൽക്കുന്ന പാറകൾ ഇനിയും റോഡിലേക്കു വീഴാൻ സാധ്യതയുണ്ട്. പ്രദേശത്ത് മുഴുവൻ സമയ നിരീക്ഷണം ഏർപ്പെടുത്തും.

English Summary : onam market wet in rain, rain possible during onam

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020