oman Weather 15/03/24: തു​ട​ർ​ച്ച​യായ മ​ഴയിൽ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ഡാ​മു​ക​ൾ നി​റ​ഞ്ഞു

oman Weather 15/03/24: തു​ട​ർ​ച്ച​യായ മ​ഴയിൽ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ഡാ​മു​ക​ൾ നി​റ​ഞ്ഞു

ഒമാനിൽ പെയ്ത ശക്തമായ മഴയിൽ വിവിധ ഗവർണറേറ്റുകളിലെ ഡാമുകളിൽ ജലനിരപ്പ് ഉയർന്നു. ബുറൈമിയിൽ3.011 ദശലക്ഷം ഘനമീറ്റർ വെള്ളം ആണ് ഇപ്പോഴുള്ളത്. നിലവിൽ ആറ് അണക്കെട്ടുകളാണ് നിറഞ്ഞൊഴുകുന്നതെന്ന് മഹ്ദ വിലായത്തിലെ കാർഷിക വികസന-ജലവിഭവ വകുപ്പ് മേധാവി എൻജിൻ സായിദ് ബിൻ ഖലീഫ അൽ ജാബ്രി പറഞ്ഞു. കൂടാതെ മഹ്ദ ഡാം, അബു ഖല, മസാഹ്, ഹേവാൻ, മെസൈലിക്, അൽ ജാവിഫ് തുടങ്ങിയ ഡാമുകളിലും വെള്ളം നിറഞ്ഞിരിക്കുകയാണ്.

മറ്റു വിവിധ ഗവർണർകളിലും ഡാമുകളിൽ നീരൊഴുക്ക് വർദ്ധിച്ചിട്ടുണ്ട്.ബുറൈമി ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ്-ജനറൽ ഓഫ് അഗ്രികൾചർ ആൻഡ് വാട്ടർ റിസോഴ്‌സിന്‍റെ മഴ നിരീക്ഷണ കേന്ദ്രങ്ങളിൽശക്തമായ മഴയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലഭിച്ചത്.

രാജ്യത്തെ കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കുന്ന കാര്യത്തിൽ വലിയ പങ്കാണ് ഇത്തരത്തിലുള്ള ഡാമുകൾ നൽകുന്നത്. വർഷങ്ങളായി വരണ്ടു കിടന്നിരുന്ന പല സ്ഥലങ്ങളും മഴപെയ്തപ്പോൾ കൃഷിക്ക് അനുയോജ്യമായിരിക്കുന്നു. ഇവിടെ ഇപ്പോൾ കൃഷിക്കായി യോജിച്ച മണ്ണായി മാറിയിരിക്കുന്നുവെന്ന് പരിസ്ഥിതി വിദഗ്ധർ പറഞ്ഞു. അടുത്ത വർഷത്തേക്കുള്ള കൃഷിക്കാവശ്യമായ വെളളവും, കുടിവെള്ളവും എല്ലാം രാജ്യത്തിന്റെ പല ഭാഗത്ത് എത്തിക്കുന്നതിലും വലിയ പങ്കാണ് ഡാമുകൾ വഹിക്കുന്നത്.

ഭൂഗർഭ റീചാർജ് ഡാമുകൾ, ഉപരിതല സംഭരണ അണക്കെട്ടുകൾ, വെള്ളപ്പൊക്ക സംരക്ഷണ അണക്കെട്ടുകൾ എന്നിങ്ങനെ മൂന്ന് തരം ഡാമുകൾ ആണ് രാജ്യത്ത് ഉള്ളത്. 174 ഡാമുകളിൽ 115 ഡാമുകൾ മഴവെള്ളം സംഭരിക്കുന്നവയാണ്.
മസ്കറ്റിലെ വാദി അൽ അൻസാബ്, ശർഖിയ ഗവർണറേറ്റിലെ വാദീ തഹ്‍വ, ബാത്തിന ഗവർണറേറ്റിലെ വാദീ അൽ സുഹൈമി തുടങ്ങിയ സ്ഥലങ്ങളിൽ പ്രളയ സംരക്ഷണത്തിനായി മൂന്ന് ഡാമുകൾ പുതിയതായി നിർമ്മിക്കുന്നു.ഈ പദ്ധതി പ്രകാരം വെള്ളപ്പൊക്കത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം.

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment