താപനില 40 ഡിഗ്രിക്ക് മുകളിൽ കടന്ന് ഒമാൻ
മസ്‌കറ്റ്: കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഒമാനിൽ താപനില വൻ തോതില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍. ഒമാനിലെ പല വിലായത്തുകളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 40 ഡിഗ്രി സെല്‍ഷ്യസും അതിന് മുകളിലുമാണ് താപനില റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
സീബ് വിലായത്തില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസും അമീറത്തില്‍ 41 ഡിഗ്രി സെല്‍ഷ്യസും ഇബ്രിയില്‍ 43 ഡിഗ്രി സെല്‍ഷ്യസും സൂറില്‍ 43 ഡിഗ്രി സെല്‍ഷ്യസും സലാലയില്‍ 33 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു ഇന്നലെ രേഖപ്പെടുത്തിയ താപനില. രാജ്യത്തെ ഏറ്റവും തണുപ്പ് രേഖപ്പെടുത്തിയ മേഖല ജബല്‍ ഷംസാണ്. ഇവിടെ താപനില 17 ഡിഗ്രി സെൽഷ്യസായിരുന്നു. ഈ ഒരു കാലയളവില്‍ തന്നെ രാജ്യത്തെ മിക്ക ഗവര്‍ണറേറ്റുകളിലും കുറഞ്ഞ താപനില 30 ഡിഗ്രി കടന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇനിയും താപനില വർധിക്കാനാണ് സാധ്യതയെന്ന് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായിട്ടാണ് ഇങ്ങനെ താപനില വർധിക്കുന്നതെന്ന് പറഞ്ഞു. അമിതമായ ചൂട് കാരണം ആളുകളില്‍ വ്യാപകമായ ശാരീരിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇത് ചിലപ്പോള്‍ മരണത്തിനും അല്ലെങ്കിൽ രോഗവസ്ഥയെ ശക്തിപ്പെടുത്താനും കാരണമാവുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ വര്‍ധിച്ച താപനിലയിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഓരോരുത്തരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
കാലാവസ്ഥ അപ്ഡേറ്റുകൾക്ക്
FOLLOW US ON GOOGLE NEWS