തുലാവര്‍ഷം വിടവാങ്ങാന്‍ അനുകൂലം; രണ്ടു ദിവസത്തിനകം വടക്കുകിഴക്കന്‍ മണ്‍സൂണ്‍ അവസാനിക്കും
വടക്കുകിഴക്കന്‍ മണ്‍സൂണ്‍ എന്ന പേരിലറിയപ്പെടുന്ന തുലാവര്‍ഷം വിടവാങ്ങുന്നു. രണ്ടു ദിവസത്തിനകം വിടവാങ്ങല്‍ പ്രക്രിയ പൂര്‍ത്തിയാകാനാണ് സാധ്യത. തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കല്‍, കേരളം, മാഹി എന്നിവിടങ്ങളില്‍ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ വിടവാങ്ങാനു്ള്ള സാഹചര്യങ്ങള്‍ അനുകൂലമാവുകയാണെന്ന് ഞങ്ങളുടെ നിരീക്ഷകര്‍ പറയുന്നു.
ആന്ധ്രാപ്രദേശ്, യാനം, റായലസീമ, തെക്കന്‍ ഉള്‍നാടന്‍ കര്‍ണാടക എന്നിവിടങ്ങളില്‍ തിങ്കളാഴ്ചയോടെ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ വിടവാങ്ങാനുള്ള സാഹചര്യങ്ങള്‍ അനുകൂലമാണെന്ന് കാലാവസ്ഥാ വകുപ്പും പറയുന്നു.
ആന്ധ്രാപ്രദേശിന്റെ വടക്കന്‍ തീരത്തും യാനത്തിലും അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തിലുള്ള (ട്രോപോസ്ഫിയര്‍) മേഖലയില്‍ തുലാവര്‍ഷക്കാറ്റിന്റെ സാന്നിധ്യം ഇന്നലെയും ദൃശ്യമായിട്ടുണ്ട്. തെക്കന്‍ ആന്ധ്രാപ്രദേശ്, രായലസീമ മേഖലകളില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റും കിഴക്കന്‍ കാറ്റും എത്തിത്തുടങ്ങിയിട്ടുമുണ്ട്.
ജനുവരി 14, 15 തീയതികളില്‍ തീരദേശ ആന്ധ്രാപ്രദേശ്, യാനം, റായലസീമ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മൂടല്‍മഞ്ഞ് ഉണ്ടാകാനും സാധ്യതയുണ്ട്. മഴ കുറയുന്നതോടെ അടുത്ത ഒരാഴ്ച ആന്ധ്രാപ്രദേശ്, യാനം, റായലസീമ എന്നിവിടങ്ങളില്‍ വരണ്ട കാലാവസ്ഥ അനുഭവപ്പെടും. ആന്ധ്രാപ്രദേശ്, യാനം, റായലസീമ എന്നിവിടങ്ങളില്‍ കുറച്ചു ദിവസമായി വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ദുര്‍ബലമാണ്. റായലസീമയിലെ ആരോഗ്യവാരത്താണ് ഏറ്റവും കുറഞ്ഞ താപനിലയായ 17 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്.