kerala summer weather 28/02/24: ഇനി പകലിനൊപ്പം രാത്രിയിലും വെന്തുരുകും
കേരളത്തിൽ ശക്തമായ പകൽ ചൂട് തുടരുന്നതിനോടൊപ്പം രാത്രി താപനിലയിലും വർധനവ്. 30 ഡിഗ്രിക്ക് അടുത്തേക്കാണ് രാത്രി താപനില നീങ്ങുന്നത്. ഉയർന്ന താപനില സാധ്യതയെ തുടർന്ന് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
2024 ഫെബ്രുവരി 28 മുതൽ മാർച്ച് 01 വരെ കൊല്ലം, ആലപ്പുഴ,കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും; തിരുവനന്തപുരം, പത്തനംത്തിട്ട , എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും; തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, 2024 ഫെബ്രുവരി 28 മുതൽ മാർച്ച് 01 വരെ ഉയർന്ന ചൂടിനും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കാണ് സാധ്യതയുണ്ട്.
അതേസമയം, രാത്രി താപനിലയും കൂടുന്നത് മെയ് മാസത്തെ ചൂടിൻ്റെ പ്രതീതിയുണ്ടാക്കുന്നു. 27 – 30 ഡിഗ്രി സെല്‍ഷ്യസിന് ഇടയില്‍ പലയിടത്തും രാത്രി താപനില റിപ്പോർട് ചെയ്യുന്നുണ്ട്.
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me. https://www.binance.com/pl/register?ref=YY80CKRN