നെയ്യാര്‍ ഡാം ഷട്ടര്‍ ഉയര്‍ത്തി
നെയ്യാര്‍ ഡാമിന്റെ ഷട്ടര്‍ 30/09/23 ന് വൈകിട്ട് 3.30 ന് 80 സെ.മി കൂടി ഉയര്‍ത്തി. നേരത്തെ 120 സെ.മി ഉയര്‍ത്തിയിരുന്നു. ഇതോടെ ആകെ രണ്ടു മീറ്റര്‍ ഡാം ഷട്ടര്‍ ഉയര്‍ത്തിയിട്ടുണ്ട്. സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്നും തിരുവനന്തപുരം ജില്ലാ കളലക്ടര്‍ അറിയിച്ചു.
കുണ്ടളയില്‍ റെഡ്, ഷോളയാറില്‍ ഓറഞ്ച് അലര്‍ട്ടുകള്‍
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ശക്തമായ മഴയാണ ലഭിച്ചത്. ഇടുക്കി ജില്ലയിലെ കുണ്ടള ഡാമില്‍ ഇന്ന് ജലനിരപ്പ് 1758. 40 മീറ്റര്‍ ആയി. തുടര്‍ന്ന് റെഡ് അലര്‍ട്ട് നല്‍കി. സെക്കന്റില്‍ 3.47 മീറ്റര്‍ ക്യൂബ് വെള്ളമാണ് പുറത്തുവിടുന്നത്. തൃശൂര്‍ ജില്ലയിലെ ഷോളയാര്‍ ഡാമില്‍ ജലനിരപ്പ് 2660.80 അടിയായി ഉയര്‍ന്നു. ഷോളയാറില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കി.
