Myanmar-Bangkok Earthquake : 700-ലധികം പേർ മരിച്ചു, ഇന്ത്യയിൽ നിന്ന് 15 ടൺ സഹായം യാങ്കോണിലെത്തി
മ്യാൻമറിൽ ഉണ്ടായ വൻ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 694 ആയി ഉയർന്നു. 1,670 പേർക്ക് പരിക്കേറ്റു എന്ന് രാജ്യത്തെ ഭരണകൂടം ശനിയാഴ്ച അറിയിച്ചു.
വെള്ളിയാഴ്ച മധ്യ മ്യാൻമറിലെ സാഗൈംഗ് നഗരത്തിന്റെ വടക്കുപടിഞ്ഞാറായി 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രാജ്യത്തിന്റെ പല ഭാഗങ്ങളിലും വൻ നാശത്തിന് കാരണമായി.
മ്യാൻമറിൽ ഇന്നലെ ഉണ്ടായ ശക്തമായ ഭൂകമ്പങ്ങളിൽ 694 പേർ മരിക്കുകയും വ്യാപക നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതിനെത്തുടർന്ന് ഇന്ത്യയിൽ നിന്ന് ഏകദേശം 15 ടൺ ദുരിതാശ്വാസ വസ്തുക്കൾ ഇന്ന് രാവിലെ യാങ്കോണിൽ എത്തി. റെഡി-ടു-ഈറ്റ് ഭക്ഷണം, ടെന്റുകൾ, ജനറേറ്റർ സെറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഇന്നലെ രാത്രി 12 മണിയോടെ മ്യാന്മറിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. 5 തീവ്രതയുള്ള ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഇന്നലെ ഉച്ചക്ക് ഭൂകമ്പം ഉണ്ടായ Sagaing ൽ നിന്നും 225 കിലോമീറ്റർ അകലെ Nay Pyi Taw എന്ന സ്ഥലത്തായിരുന്നു. അതും 10 കിലോമീറ്റർ താഴ്ച്ചയിൽ ആണ്.
5 Magnitude ഉള്ള ഭൂചലനം Moderate Quake എന്ന വിഭാഗത്തിൽ ആണ് വരുക. മിതമായ രീതിയിൽ ഭൂമി കുലുക്കം അനുഭവപ്പെടും എങ്കിലും നാശഷ്ട്ടങ്ങൾ ഉണ്ടാകാറില്ല. എന്നാൽ തീവ്രത 5 കഴിയും തോറും Richter scale ൽ വരുന്ന ഓരോ തീവ്രത വർദ്ധനവിലും ഭൂചലനത്തിന്റെ ആഘാതം ഏകദേശം 1000 മടങ്ങ് വർദ്ധിക്കുകയും ചെയ്യും.
തീവ്രത 7 കഴിഞ്ഞാൽ Severe Quake എന്ന വിഭാഗത്തിൽ വരും. ലോകത്ത് ഇതുവരെ ഉണ്ടായ ഭൂചലനങ്ങളിൽ ഏറ്റവും തീവ്രത കൂടിയത് 2004 ൽ സുനാമി ഉണ്ടാക്കിയ സുമാത്ര ഭൂകമ്പം ആയിരുന്നു. 9.4 ആയിരുന്നു തീവ്രത. ഇന്നലെ ഉച്ചക്ക് മ്യാന്മറിൽ ഉണ്ടായത് 7.7 തീവ്രതയുള്ള ഭൂചലനം. 2015 ലെ നേപ്പാൾ ഭൂകമ്പത്തിന്റെ തീവ്രത 8.4 ആയിരുന്നു.
ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് എംബസി, അടിയന്തര സേവനത്തിന് വിളിക്കാൻ ഹെൽപ് ലൈൻ നമ്പര്‍
ഭൂചലനത്തിൽ ഇന്ത്യക്കാരെല്ലാം സുരക്ഷിതരെന്ന് തായ്ലാൻഡിലെ ഇന്ത്യൻ എംബസി. ഇന്ത്യക്കാരെല്ലാവരും സുരക്ഷിതരാണ്. അടിയന്തര സേവനങ്ങൾക്ക് ബന്ധപ്പെടാൻ സൗകര്യം ഒരുക്കിയതായും എംബസി അറിയിച്ചു. സേവനത്തിന് +66 618819218 എന്ന നമ്പറിൽ ബന്ധപ്പെടണം.
മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാൻഡലെ താറുമാറായിട്ടുണ്ട്. ദുരന്ത പശ്ചാത്തലത്തിൽ ആറ് പ്രവിശ്യകളിൽ പട്ടാള ഭരണകൂടം ദുരന്തകാല അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെ സുപ്രധാന ദേശീയപാതകൾ പലതും തകര്‍ന്ന് വിണ്ട് മാറിയതായും റിപ്പോർട്ടുകൾ. മ്യാൻമാറിലുണ്ടായത് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്.

ഇന്നലെ ഉച്ചയ്ക്ക് 12.50 നാണ് ഭൂചലനം ഉണ്ടായത്. തൊട്ടു പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും ഉണ്ടായിരുന്നു. മാന്റ്‍ലെയിൽ നിന്ന് 17.2 കിലോമീറ്റർ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ കണ്ടെത്തി.തായ്‍ലാൻഡിലും പ്രകമ്പനമുണ്ടായെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഭൂചലനം നടന്ന സാഹചര്യത്തിൽ ബാങ്കോക്കിലും ചൈനയിലെ യുനാൻ പ്രവിശ്യയിലും മെട്രോ, റെയിൽ സർവീസുകൾ താല്‍ക്കാലികമായി നിർത്തിവച്ചിട്ടുണ്ട്.