kerala weather 25/12/24 : ക്രിസ്മസ് ദിനത്തിൽ മൂന്നാറിൽ തുടർച്ചയായ രണ്ടാം ദിവസവും താപനില 5 ഡിഗ്രിയിൽ താഴെ
ക്രിസ്മസ് ദിനത്തിൽ മൂന്നാറിൽ തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞ താപനില 5 ഡിഗ്രിയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് 4.2 ഡിഗ്രി സെൽഷ്യസ് ആണ് താപനില റിപ്പോർട്ട് ചെയ്തത്. കുണ്ടല ഡാമിൽ 3.1 ഡിഗ്രിയും വട്ടവടയിൽ 9.1 ഡിഗ്രിയുമാണ് താപനില രേഖപ്പെടുത്തിയത്. കാലാവസ്ഥ നിരീക്ഷണകേന്ദ്രം കണക്ക് പ്രകാരം ആണിത്.
ഇടുക്കിയിൽ ഇന്നലെ മൈനസ് 1 ഡിഗ്രിയും താപനില രേഖപ്പെടുത്തിയിരുന്നു. മൂന്നാർ ചെണ്ടുവാര എസ്‌റ്റേറ്റിലാണ് താപനില -1 ഡിഗ്രി ഇന്നലെ രേഖപ്പെടുത്തിയത്. ഇന്നലെ മുന്നാറിൽ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 3.4 റിപോർട്ട് ചെയ്തിരുന്നു.
വായനക്കാർക്ക് Metbeat Weather ൻ്റെ ക്രിസ്മസ് ആശംസകൾ