monsoon 2025 : നേരത്തെ വ്യാപിച്ച് കാലവർഷം, പണപ്പെരുപ്പം കുറയുമെന്ന് RBI
2025 ലെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) രാജ്യവ്യാപകമായി വ്യാപിച്ചു. സാധാരണ ജൂലൈ എട്ടിനാണ് രാജ്യത്തുടനീളം കാലവര്‍ഷം എത്തുന്നത്. ഇന്നലെ രാജസ്ഥാനിലെ ഏതാനും പ്രദേശങ്ങളിലൊഴികെ കാലവര്‍ഷം പുരോഗമിച്ചിരുന്നു. രാജ്യത്തെ 70 ശതമാനം മഴയും ലഭിക്കുന്നത് മണ്‍സൂണിലാണ്. നേരത്തെ കാലവര്‍ഷം ഉത്തരേന്ത്യയില്‍ വ്യാപിച്ചത് കര്‍ഷകര്‍ക്കും ഡാമുകളിലെ ജലസംഭരണത്തിനു ഗുണകരമാകും.
നേരത്തെ എത്തി, നേരത്തെ വ്യാപിച്ചു
സാധാരണ ജൂണ്‍ 1 ന് കേരളത്തില്‍ എത്തേണ്ട കാലവര്‍ഷം ഇത്തവണ മെയ് 24 നാണ് ഇത്തവണ എത്തിയത്. കഴിഞ്ഞ വര്‍ഷം (2024) ജൂലൈ 8 നാണ് ഇന്ത്യയില്‍ ഉടനീളം കാലവര്‍ഷം എത്തിയത്. 2024 ല്‍ മെയ് 30 നാണ് കാലവര്‍ഷം കേരളത്തില്‍ എത്തിയത്.

നെല്ല്, ചോളം, പരുത്തി, സോയോബീന്‍, കരിമ്പ് കൃഷിയാണ് പ്രധാനമായും മണ്‍സൂണിനെ ആശ്രയിച്ച് നടത്തുന്ന കൃഷി. ജൂണ്‍ തുടക്കത്തില്‍ 31 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഈ വര്‍ഷം സാധാരണയേക്കാള്‍ കൂടുതല്‍ മഴയാണ് പ്രതീക്ഷിക്കുന്നത്. 2024 ലും സാധാരണയില്‍ കൂടുതല്‍ മഴയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നത്.
ഈ വര്‍ഷം മഴ കൂടുന്നതും നേരത്തെ എത്തിയതും മൂലം കാര്‍ഷിക ഉത്പാദനം കൂടുമെന്നും പണപ്പെരുപ്പം കുറയ്ക്കാന്‍ കഴിയുമെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കണക്കു കൂട്ടുന്നു. ആര്‍.ബി.ഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 2024-25 വര്‍ഷത്തെ പണപ്പെരുപ്പ് 4.6 % ആണ്. ഇത് അടുത്ത വര്‍ഷം 4 % ത്തിലേക്ക് കുറയുമെന്നാണ് കണക്കുകൂട്ടല്‍. തീവ്ര കാലാവസ്ഥാ പ്രതിസന്ധിമൂലം നാശനഷ്ടങ്ങള്‍ കൂടാനുള്ള സാധ്യതയും ആര്‍.ബി.ഐ മുന്നറിയിപ്് നല്‍കുന്നുണ്ട്.
English Summary : monsoon 2025 Explore the implications of the 2025 monsoon’s early arrival on inflation rates. Learn how RBI predicts a decrease in costs and its effects on the economy.