കനത്തമഴയില്‍ ദുരിതം ; ക്ലൗഡ് സീഡിങ് നടത്തി മഴയുടെ ഗതി മാറ്റാന്‍ ഇന്തോനേഷ്യ
കനത്ത മഴയും, പ്രളയവും മൂലം ദുരിതത്തിലായ ഇന്തോനേഷ്യ, മഴയുടെ ഗതിമാറ്റാന്‍ ക്ലൗഡ് സീഡിങ് നടത്തുന്നു . സുമാത്ര ദ്വീപില്‍ കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലും 67 പേര്‍ മരിക്കുകയും 20 പേരെ കാണാതാവുകയും ചെയ്തതോടെയാണ് ഇങ്ങനെ ഒരു നടപടിയിലേക്ക് ഇന്തോനേഷ്യ കടന്നത് . ക്ലൗഡ് സീഡിങ് എന്നാൽ അന്തരീക്ഷത്തില്‍ മേഘങ്ങളുടെ ഘടനയില്‍ വ്യത്യാസം വരുത്തി കൃത്രിമ മഴ പെയ്യിക്കുന്ന രീതിയാണ് . കൂടാതെ മഞ്ഞും മഴയും കുറച്ച് കാലാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ക്ലൗഡ് സീഡിങ് രീതി പ്രയോജനപ്പെടുത്താറുണ്ട്. ഈ രീതിയാണ് ഇന്തോനേഷ്യ പരീക്ഷിച്ചത്.
കനത്ത മഴ മൂലം ദുരിതത്തിൽ ആയ ഇന്തോനേഷ്യ ക്ലൗഡ് സീഡിങ് നടത്തിയത് ഇന്നലെയാണ്. രക്ഷാപ്രവര്‍ത്തനം സുഗമമാക്കാന്‍ മഴയുടെ ഗതി മാറ്റുകയായിരുന്നുവെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ ദിവസമുണ്ടായ മിന്നല്‍ പ്രളയത്തില്‍ നൂറുകണക്കിന് വീടുകൾ ഒലിച്ചുപോയി. 1500ലധികം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തു. കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം വരും ദിവസങ്ങളിലും സുമാത്രയില്‍ മഴ കനക്കും.
FOLLOW US ON GOOGLE NEWS